UPDATES

എഡിറ്റര്‍

രാവിലെ ആറു മണിക്ക് ഓഫിസില്‍ പോകുന്ന സൂക്കര്‍ബര്‍ഗും ആറരവരെ കിടന്നുറങ്ങുന്ന ഒബാമയും

Avatar

എത്രനേരം കൂടുതല്‍ കിടന്നുറങ്ങാമോ അത്രയും സുഖം എന്നു കരുതുന്നവരാണ് ഏറെയും. എല്ലാവരും അങ്ങനെയാണോ? ജീവിതത്തില്‍ വിജയിച്ച ഓരോരുത്തരും സമയത്തിന്റെ പ്രാധന്യം നല്ലതുപോലെ മനസിലാക്കിയവരാണ്. അതുകൊണ്ടു തന്നെ അവര്‍ മടിപിടിച്ചു കിടന്നുറങ്ങുന്നവരല്ല. ലോകനേതാക്കള്‍, ബിസിനസ് ടൈക്കൂണുകള്‍, കമ്പനി സിഇഒമാര്‍, കായികതാരങ്ങള്‍ തുടങ്ങിയവര്‍ക്ക് ഓരോ സെക്കന്‍ഡും വിലപ്പെട്ടതാണ്. നിങ്ങള്‍ പുതച്ചു മൂടി കിടക്കുമ്പോള്‍ ഈ പ്രമുഖര്‍ എങ്ങനെയാണ് അവരുടെ ദിവസം ആരംഭിക്കുന്നതെന്ന് നോക്കൂ.

അലിബാബ ഗൂപ്പിന്റെ സ്ഥാപകന്‍ ജാക് മാ തന്റെ ജോലി തുടങ്ങുന്നത് എല്ലാ ദിവസവും രാവിലെ ആറു മണിക്ക്. ആപ്പിള്‍ സിഇഒ ടിം കുക്ക് പുലര്‍ച്ചെ നാലരയ്ക്ക് എഴുന്നേറ്റശേഷം ആദ്യം ചെയ്യുന്നത് ഈമെയിലുകള്‍ പരിശോധിക്കലാണ്. അതിനുശേഷം ജിമ്മിലേക്ക്. ഓഫിസില്‍ ആദ്യം എത്തുകയും അവസാനം പോവുകയും ചെയ്യുന്നയാളും ടിം കുക്ക് തന്നെ. ലോകമാരാധിക്കുന്ന ക്രിക്കറ്റര്‍ വിരാട് കോഹ്ലി രാവിലെ ആറുമണിക്ക് തന്റെ വര്‍ക് ഔട്ട് ആരംഭിക്കും.

ഇന്ത്യന്‍ പ്രധനമന്ത്രി നരേന്ദ്ര മോദി വിശ്രമമില്ലാത്തെ ജോലി ചെയ്യുന്നയാളാണ്. എത്ര താമസിച്ചു കിടന്നാലും രാവിലെ അഞ്ചു മണിക്കു തന്നെ മോദി ദിവസവും എഴുന്നേല്‍ക്കും. എത്ര മോദി ഭക്തര്‍ ഇക്കാര്യത്തില്‍ അദ്ദേഹത്തെ അനുകരിക്കുന്നുണ്ടെന്ന് അറിയില്ല.

ഇനി സുക്കര്‍ബര്‍ഗിന്റെ കാര്യം എടുക്കൂ. രാവിലെ ആറു മണിക്ക് കക്ഷി ഒഫിസില്‍ എത്തും. ലോകത്തില്‍ ഏറ്റവും കുറവ് സമയം ഉറങ്ങുന്നയാള്‍ കൂടിയാണത്രെ  സുക്കര്‍ബര്‍ഗ്. പലപ്പോഴും സുക്കര്‍ബര്‍ഗ് ഉറങ്ങാന്‍ കിടക്കുമ്പോള്‍ തന്നെ രാവിലെ ആറാകുമെന്ന് പറയുന്നു…

ഇനിയുമുണ്ട് ലോകത്തിലെ വിജയികളായ പല പ്രമുഖരുടെയും ദിവസാരംഭത്തിന്റെ വിശേഷങ്ങള്‍. കൂടതല്‍ വായിക്കാന്‍; http://yourstory.com/2016/06/successful-people-morning-schedule/

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍