UPDATES

വൈറല്‍

ബാങ്ക് വിളി പരാമര്‍ശം: സുചിത്ര കൃഷ്ണമൂര്‍ത്തിക്ക് നേരെ ട്വിറ്ററില്‍ ലൈംഗിക അധിക്ഷേപം

ബോളിവുഡിലെ വേശ്യയെന്നാണ് സുചിത്രയെ വിശേഷിപ്പിച്ചിരിക്കുന്നത്.

പുലര്‍ച്ചെ അഞ്ച് മണിക്ക് ലൗഡ്‌സ്പീക്കറിലൂടെ ബാങ്ക് വിളി കേള്‍പ്പിക്കുന്നതിനെതിരെ ട്വിറ്ററില്‍ വിമര്‍ശനം ഉന്നയിച്ച നടിയും ഗായികയുമായ സുചിത്ര കൃഷ്ണമൂര്‍ത്തിയ്ക്ക് നേരെ അശ്ലീലവും അധിക്ഷേപകരവുമായ പരാമര്‍ശങ്ങളുമായി ട്വിറ്ററില്‍ മതമൗലികവാദികള്‍ രംഗത്ത്. ബോളിവുഡിലെ വേശ്യയെന്നാണ് സുചിത്രയെ വിശേഷിപ്പിച്ചിരിക്കുന്നത്. പരാതിയില്‍ മുംബൈ പൊലിസിന്റെ സൈബല്‍ സെല്ലിന് സുചിത്ര പരാതി നല്‍കിയിട്ടുണ്ട്. ഇന്ത്യ എന്തുകൊണ്ടാണ് ലോകത്തെ ബലാത്സംഗ തലസ്ഥാനമായി മാറുന്നത് എന്ന് വ്യക്തമാക്കുന്നതാണ് ഈ ലൈംഗികാതിക്രമികളുടെ ആക്രോശങ്ങള്‍ എന്ന് പറഞ്ഞ്, തനിക്ക് ലഭിച്ച അധിക്ഷേപകരമായ ട്വീറ്റുകളുടെ ചിത്രം സുചിത്ര പോസ്റ്റ് ചെയ്തിട്ടുണ്ട്.

പുലര്‍ച്ചെ അഞ്ച് മണിക്ക് അയല്‍ക്കാര്‍ക്ക് ശല്യമുണ്ടാക്കുന്ന വിധമുള്ള ഇത്തരം പരിപാടികള്‍ മതപരമായ അടിച്ചേല്‍പ്പിക്കലാണെന്നായിരുന്നു സുചിത്ര അഭിപ്രായപ്പെട്ടത്. ഇത് ട്വിറ്ററില്‍ വലിയ ചര്‍ച്ചയായി. നേരത്തെ ഗായകന്‍ സോനു നിഗമും സമാനമായ അഭിപ്രായത്തില്‍ വലിയ സൈബര്‍ ആക്രമണം നേരിടുകയും ട്വിറ്റര്‍ അക്കൗണ്ട് തന്നെ ഉപേക്ഷിക്കുകയും ചെയ്തിരുന്നു. അതേസമയം ഇതൊരു മുസ്ലീം വിരുദ്ധ മുന്‍വിധിയുടെ ഭാഗമാണെന്ന് ചൂണ്ടിക്കാട്ടി സുചിത്രയുടെ വിമര്‍ശനം മാധ്യമപ്രവര്‍ത്തക സാഗരിക ഘോഷിനെ പോലുള്ളവര്‍ തള്ളിക്കളഞ്ഞു. ഹിന്ദു മതവിശ്വാസ പ്രകാരം ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ എഴുന്നേല്‍ക്കുന്നത് നല്ലതാണെന്നും ഇതിന് ബാങ്ക് വിളി മാത്രമേ നിങ്ങളെ സഹായിക്കൂ എന്നുമായിരുന്നു സാഗരികയുടെ പരിഹാസം. സുചിത്രയുടെ അഭിപ്രായങ്ങളെ ആര്‍ക്കും പരിഹസിക്കാം. എന്നാല്‍ ഇത്തരത്തില്‍ ലൈംഗികമായ അധിക്ഷേപ പരാമര്‍ശങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നായിരുന്നു നടന്‍ ശേഖര്‍ കപൂറിന്‍റെ പ്രതികരണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍