UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഗ്രൂപ്പുകള്‍ സുധീരനെ ഒന്നും ചെയ്യാന്‍ സമ്മതിച്ചില്ല: രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് ആര് വരുമെന്ന് ഇപ്പോള്‍ പറയാന്‍ പറ്റില്ല

പാര്‍ട്ടിക്കുളിലെ ഗ്രൂപ്പ് കളി വി എം സുധീരനെ ഒന്നും ചെയ്യാന്‍ അനുവദിച്ചില്ലെന്ന് കോണ്‍ഗ്രസ്സ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന്‍. വിഎം സുധീരന്റെ രാജിയുമായി ബന്ധപ്പെട്ട ചോദ്യത്തിന് അഴിമുഖത്തോട് പ്രതികരിക്കുകയായിരുന്നു ഉണ്ണിത്താന്‍.

‘അദ്ദേഹത്തിന് കോഴിക്കോട് വച്ചുണ്ടായ അപടവുമായി ബന്ധപ്പെട്ട് നെഞ്ചില്‍ നീര്‌കെട്ടികിടക്കുന്നുണ്ട്. അതുകൊണ്ട് തന്നെ പരിപൂര്‍ണ വിശ്രമം വേണമെന്നാണ് ഡോക്ടമാരുടെ നിര്‍ദ്ദേശം. മൂന്ന് മാസം വരെയാണ് വിശ്രമം പറഞ്ഞിരിക്കുന്നതെങ്കിലും ചിലപ്പോള്‍ അതില്‍ കൂടുതലും വേണ്ടി വന്നേക്കാം. തിരക്കുകളുടെ ദിവസങ്ങളാണ് ഇനി വരാനുള്ളത്. ആ സമയങ്ങളില്‍ സ്ഥാനത്ത് നിന്ന് മാറി നില്‍ക്കാതെ മറ്റുളവര്‍ക്ക് ചുമതല നല്‍കി കാര്യങ്ങള്‍ നടത്തുകയെന്നത് അദ്ദേഹത്തിന് യോജിക്കാന്‍ കഴിയില്ലായിരിക്കും. അതുകൊണ്ട് അദ്ദേഹം സ്വയം ഒഴിയാന്‍ തീരുമാനിച്ചതാണ്. അല്ലാതെ ഇപ്പോള്‍ പ്രചരിക്കുന്നപ്പോലെ യതൊരു കാര്യവുമില്ല സുധീരന്റെ രാജിക്ക് പിന്നില്‍.

പിന്നെ എന്തു വ്യാഖ്യാനങ്ങളും നല്‍കാം. പാര്‍ട്ടിക്കുള്ളിലെ രണ്ട് ഗ്രൂപ്പുകളുടെയും എതിര്‍പ്പ് മറികടന്നാണല്ലോ അദ്ദേഹം പ്രസിഡന്റായത്. ഈ മൂന്നു വര്‍ഷകാലവും രണ്ട് ഗ്രൂപ്പുകളും ഒന്നും ചെയ്യാന്‍ സുധീരനെ സമ്മതിച്ചിട്ടില്ല. പക്ഷെ ഹൈക്കാമാന്‍ഡിന്റെയും മറ്റും കിട്ടിയ നല്ല പിന്തുണയാണ് അദ്ദേഹത്തിനെ നിലനിര്‍ത്തിയത്. ഇപ്പോള്‍ വിശ്രമത്തിനായി മൂന്ന് മാസത്തിലേറെ മാറി നില്‍ക്കേണ്ടി വരുമെന്ന ഘട്ടത്തിലാണ് സുധീരന്‍ പറഞ്ഞത് ‘ഞാന്‍ മൂന്ന് കൊല്ലമായില്ലെ, പുതിയ ആളുകള്‍ വരട്ടെ’ എന്ന്. 

കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് ആര് വരുമെന്ന് ഇപ്പോള്‍ പറയാന്‍ പറ്റില്ല. കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥലത്തില്ല. പിന്നെ നാളെ അഞ്ച് സംസ്ഥാനങ്ങളുടെ തിരഞ്ഞെടുപ്പ് ഫലം വരികയല്ലേ, അതും കൂടി വന്നിട്ടായിരിക്കും ഇനി പുതിയ ആളെ തെരഞ്ഞെടുക്കുക.’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍