UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചരിത്രത്തില്‍ ഇന്ന്: സൂയസ് കനാലും മയ് ലയ് വിചാരണയും

Avatar

1869 നവംബര്‍ 17
സൂയസ് കനാല്‍ തുറക്കുന്നു

ലോകത്തിലെ ഏറ്റവും പ്രശസ്തവും സങ്കീര്‍ണവുമായ സമുദ്രപാത സൂയസ് കനാല്‍ 1869 നവംബര്‍ 17 ന് തുറന്നു. ഈജിപ്തിലെ സൂയസ് മുനമ്പിന് കുറെകയുള്ള 100 മൈല്‍ നീളമുള്ള ഈ കനാല്‍ നെപ്പോളിയന്‍ മൂന്നാമന്റെ പത്‌നിയും ഫ്രഞ്ച് ചക്രവര്‍ത്തിനിയുമായ യൂജിന്‍ ആണ് ഉത്ഘാടനം ചെയ്തത്.10 വര്‍ഷത്തോളമെടുത്താണ് കനാലിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. പനാമ മുനമ്പിന് കുറുകെയൊരു കനാല്‍ നിര്‍മ്മിക്കാനുള്ള പദ്ധതി പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് സൂയസ് കനാലിന്റെ നിര്‍മ്മാണം നടക്കുന്നത്.

സൂയസ് കനാലിന് അതിന്റെതായൊരു ചരിത്രം ഉണ്ട്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം സൂയസ് കനാല്‍ മേഖലയില്‍ നിന്ന് ബ്രിട്ടീഷ് സേനയെ ഈജിപ്ത് പുറത്താക്കുകയായിരുന്നു. 1956 ല്‍ സൂയസ് കനാല്‍ ദേശസാത്കരിക്കാനുള്ള ഈജിപ്തിന്റെ നടപടിയെത്തുടര്‍ന്ന് ഇസ്രയേല്‍ ഇവിടേക്ക് അതിക്രമിച്ചു കയറി.യുഎന്‍, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നിവരുടെ ഇടപെടലിനെത്തുടര്‍ന്നാണ് ഇസ്രയേല്‍ പിന്‍വാങ്ങുന്നത്.സിനായ് പ്രവിശ്യയില്‍ ഇസ്രയേല്‍ കയ്യേറ്റം നടത്തിയതിനെ തുടര്‍ന്ന് ഈജിപ്ത് ഇസ്രയേലുമായി നടത്തിയ ആറുദിവസം നീണ്ട യുദ്ധത്തെ തുടര്‍ന്ന് സൂയസ് കനാല്‍ ഈജിപ്ത് അടച്ചു. 1975 ലാണ് ഇത് വീണ്ടും തുറന്നത്. ലോകത്തിലെ ഏറ്റവും തിരക്കേറിയ നാവികപാതയാണ് സൂയസ് കനാല്‍. ഏതാണ്ട് 400 മില്യണ്‍ ചരക്കുകള്‍ വഹിച്ചുകൊണ്ട് ദിവസേന അമ്പതോളം കപ്പലുകളാണ് ഇതുവഴി കടന്നുപോകുന്നത്.

1970 നവംബര്‍ 17 
മയ് ലയ് വിചാരണ ആരംഭിക്കുന്നു

സൈനിക കമാന്‍ഡര്‍ വില്യം കാലേയുടെ നേതൃത്വത്തില്‍ തെക്കന്‍ വിയറ്റ്‌നാമിലെ സോണ്‍ മയ് വില്ലേജിലെ മയ് ലയ് എന്ന ചെറുഗ്രാമത്തില്‍ 1968 മാര്‍ച്ച് 16 ന് കൂട്ടക്കുരുതി നടത്തുകയുണ്ടായി. ഈ സംഭവത്തിന് രണ്ടുവര്‍ഷത്തിനുശേഷം 1970 നവംബര്‍ 17 ന് മയ് ലയ് കൂട്ടക്കൊലപാതകത്തെ സംബന്ധിച്ചുള്ള വിചാരണ തുടങ്ങി.

യാതൊരു പ്രകോപനം കൂടാതെ കരുതിക്കൂട്ടിയുള്ള കൂട്ടക്കൊലയാണ് കാലേ നടപ്പിക്കായിതെന്ന് അദ്ദേഹത്തിനെ കുറ്റാരോപണം ഉണ്ടായി. വിചാരണയ്‌ക്കൊടുവില്‍ 22 ഗ്രാമവാസികളുടെ കൊലപാതകത്തിന് ഉത്തരവാദിയായി കണ്ട് കാലേക്ക് വിചാരണ നടത്തിയ സൈനിക കോടതി ജീവപര്യന്ത്യം തടവ് വിധിച്ചു. സൈനിക അപ്പീലിനെത്തുടര്‍ന്ന് ശിക്ഷ 20 വര്‍ഷമായി കോടതി കുറച്ചു.

Disclaimer: പ്രസിദ്ധീകരിക്കുന്ന കുറിപ്പുകളില്‍ കൃത്യത ഉറപ്പുവരുത്താനാണ് ടീം അഴിമുഖം എന്നും ശ്രമിക്കുന്നത്. എന്നാല്‍ ചരിത്ര സംഭവങ്ങളിലും തീയതികളിലും എന്തെങ്കിലും പൊരുത്തക്കേടുകളോ തെറ്റോ സംഭവിക്കുകയാണെങ്കില്‍ വായനക്കാര്‍ അത് ചൂണ്ടിക്കാട്ടുന്നതിനെ ഞങ്ങള്‍ ആത്മാര്‍ഥമായി സ്വാഗതം ചെയ്യുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍