UPDATES

എഡിറ്റര്‍

സൂഫി കവി റൂമി ആര്‍ക്ക് സ്വന്തം? സൂഫി കവി റൂമി ആര്‍ക്ക് സ്വന്തം?

Avatar

സൂഫി കവി റൂമി ആരുടേതാണ്? 2007ല്‍ ലോകമാരാധിക്കുന്ന കവി ജലാലുദ്ദീന്‍ റൂമിയുടെ 800-ആം ജന്‍മദിനാഘോഷം യുനെസ്കോ നടത്തിയപ്പോള്‍ അവകാശവാദവുമായി മൂന്നു രാജ്യങ്ങളെത്തി. അഫ്ഘാനിസ്ഥാന്‍, ഇറാന്‍, തുര്‍ക്കി. കഴിഞ്ഞ മെയില്‍ ഐക്യ രാഷ്ട്ര സഭയുടെ മെമ്മറി ഓഫ് ദി വേള്‍ഡ് പട്ടികയില്‍ തങ്ങളുടെ സംയുക്ത പൈതൃകമായി റൂമിയുടെ സൃഷ്ടികളെ ഉപ്പെടുത്താന്‍ ടെഹ്റാനോടും അങ്കാറയോടും യു എന്‍ ആവശ്യപ്പെട്ടതോടെ അഫ്ഘാന്‍ ഇടഞ്ഞിരിക്കുകയാണ്.

യുനെസ്കോയുടെ ഈ നീക്കത്തെ അഫ്ഘാന്‍  ഗവണ്‍മെന്‍റ് തള്ളിക്കളഞ്ഞു. അഫ്ഘാനിസ്ഥാനിലെ ബല്‍ക്കില്‍ ജനിച്ച കവി തങ്ങളുടെ അഭിമാനമാണെന്ന് അഫ്ഘാന്‍ സാംസ്കാരിക മന്ത്രാലയം പറഞ്ഞു. ഈ ഒരു നീക്കത്തെ കുറിച്ച് യുനെസ്കോ തങ്ങളെ അറിയിച്ചിട്ടില്ലെന്നും മന്ത്രാലയം അറിയിച്ചു.

ലോകത്തെ സംഘര്‍ഷ ഭരിതമായ പ്രദേശങ്ങളിലെ പുരാരേഖകളും എഴുത്തുകളും സംരക്ഷിക്കാന്‍ വേണ്ടി യുനെസ്കോയുടെ മേല്‍നോട്ടത്തില്‍ സംരക്ഷിക്കുന്ന പട്ടികയാണ് മെമ്മറി ഓഫ് ദി വേള്‍ഡ്. 

അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന കൃതികളാണ് റൂമിയുടേത്. ലിയാനാര്‍ഡോ ഡി കാപ്രിയോ നായകനായി അഭിനയിച്ച് ഒരു ജീവചരിത്ര സിനിമ നിര്‍മ്മിക്കാനുള്ള തയ്യാറെടുപ്പിലാണ് ഹോളിവുഡ്.

കൂടുതല്‍ വായനയ്ക്ക്: 

http://goo.gl/ZpGxmD

മോസ്റ്റ് റെഡ്

എഡിറ്റേഴ്സ് പിക്ക്

Related news

Share on

മറ്റുവാര്‍ത്തകള്‍