UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എംടിക്ക് അഭിപ്രായം പറയാന്‍ അധികാരമില്ലെങ്കില്‍ പിന്നെ ആര്‍ക്കാണ് ഉള്ളത്: സുഗത കുമാരി

ഏതു പൗരനും ഏതു സര്‍ക്കാരിന്റെയും പരിപാടികളെപ്പറ്റി അഭിപ്രായം പറയാനുള്ള അവകാശമുണ്ട്. അതിനുവേണ്ടിയാണ് ഏറെ വര്‍ഷങ്ങള്‍ പോരാടിയത്- സുഗതകുമാരി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോട്ട് പരിഷ്‌കാരത്തെ തുഗ്ലക്ക് ഭരണവുമായി താരതമ്യം ചെയ്യുകയും രൂക്ഷ വിമര്‍ശനം നടത്തുകയും ചെയ്ത എംടി വാസുദേവന്‍നായരെ പിന്തുണച്ച് കവി സുഗതകുമാരി. ‘എംടിക്ക് അഭിപ്രായം പറയാന്‍ അധികാരമില്ലെങ്കില്‍ പിന്നെ ആര്‍ക്കാണ് ഉള്ളത്? ഏതു പൗരനും ഏതു സര്‍ക്കാരിന്റെയും പരിപാടികളെപ്പറ്റി അഭിപ്രായം പറയാനുള്ള അവകാശമുണ്ട്. അതിനുവേണ്ടിയാണ് ഏറെ വര്‍ഷങ്ങള്‍ പോരാടിയത്.’ സുഗതകുമാരി പറഞ്ഞു.

എംടിയുടെ അഭിപ്രായത്തെ തുടര്‍ന്ന് ബിജെപിയില്‍ നിന്ന് രൂക്ഷ വിമര്‍ശനവും എതിര്‍പ്പും പരസ്യമായി വന്നതിനെ തുടര്‍ന്ന് അദ്ദേഹത്തെ പിന്തുണച്ച് കേരളത്തിലെ സംസ്‌കാരിക നായകര്‍ രംഗത്തെത്തിയിരുന്നു. നോട്ട് അസാധുവാക്കിയ നടപടിയെക്കുറിച്ച് എംടി പറഞ്ഞത്- ‘നോട്ട് നിരോധിച്ച ആഫ്രിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ വലിയ ബുദ്ധിമുട്ടാണ് നേരിട്ടത്. മോദിയുടെ നോട്ട് പരിഷ്‌കാരം തുഗ്ലക്ക് ഭരണത്തിലെ നടപടിപോലെയാണ്’ എന്നിങ്ങനെയാണ് എംടിയുടെ പ്രസ്താവന വന്നത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍