UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പാകിസ്ഥാനില്‍ ഐഎസിന്റെ ചാവേറാക്രമണം; 100 മരണം

നൂറ്റമ്പതിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്

പാകിസ്ഥാനിലെ സൂഫി ആരാധനാലയമായ ലാല്‍ ഷഹ്ബാസ് ഖലന്ദറില്‍ ഇന്നലെയുണ്ടായ ചാവേറാക്രമണത്തില്‍ 100 പേര്‍ കൊല്ലപ്പെട്ടു. നൂറ്റമ്പതിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സിന്ധ് പ്രവിശ്യയിലെ സെഹ്‌വാന്‍ നഗരത്തിലാണ് ആക്രമണമുണ്ടായത്.

നൂറ് കണക്കിന് വിശ്വാസികള്‍ സൂഫി ആചാരപ്രകാരമുള്ള ആരാധനയില്‍ പങ്കെടുക്കുന്നതിനിടെയായിരുന്നു സ്‌ഫോടനം. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തിട്ടുണ്ട്. പരിക്കേറ്റവരെ കറാച്ചിയിലെ വിവിധ ആശുപത്രികളില്‍ എത്തിച്ചു. നാവികസേനയുടെ ഹെലികോപ്റ്ററുകളുടെ സഹായത്തോടെയായിരുന്നു ഇവരെ ആശുപത്രികളിലെത്തിച്ചത്. രക്ഷാ പ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. സൈന്യവും മെഡിക്കല്‍ സംഘവും സ്ഥലത്തെത്തി.

പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് സംഭവത്തില്‍ അപലപിച്ചു. സൂഫി ആരാധനയ്ക്കിടെ സ്ത്രീകള്‍ക്ക് വേണ്ടിയുള്ള സ്ഥലത്താണ് സ്‌ഫോടനമുണ്ടായത്. ഒരാഴ്ചയ്ക്കുള്ളില്‍ പാകിസ്ഥാനില്‍ നടക്കുന്ന അഞ്ചാമത്തെ സ്‌ഫോടനമാണ് ഇത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍