UPDATES

പാകിസ്താനില്‍ ചാവേര്‍ സ്‌ഫോടനം; പഞ്ചാബ് പ്രവിശ്യ ആഭ്യന്തര മന്ത്രി കൊല്ലപ്പെട്ടു

അഴിമുഖം പ്രതിനിധി

പാകിസ്താനിലെ പഞ്ചാബ് പ്രവശ്യയില്‍ നടന്ന ചാവേര്‍ സ്‌ഫോടനത്തില്‍ ആഭ്യന്തര മന്ത്രി ഷുജഖന്‍സാദ അടക്കം എട്ടുപേര്‍ കൊലപ്പെട്ടു. ഷാദി ഖാല്‍ വില്ലേജിലുള്ള മന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തിയ ചാവേര്‍ അവിടെവച്ച് പൊട്ടിത്തെറിക്കുകയായിരുന്നന്നുവെന്ന് റാവല്‍പിണ്ടിയിലെ പൊലിസ് കമ്മിഷണര്‍ സഹീദ് സയീദ് അറിയിച്ചു.

സംഭവ സ്ഥലത്തുവച്ചു തന്നെ മന്ത്രി കൊല്ലപ്പെട്ടിരുന്നു. സ്‌ഫോടനത്തില്‍ അയല്‍വീടുകള്‍ക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. പ്രവിശ്യയിസെ ഡിഎസ്പി ഷൗക്കത്ത് ഷായും സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. സ്‌ഫോടനസമയത്ത് മന്ത്രിയുടെ വീട്ടിലും സമീപത്തുമായി ഉണ്ടായിരുന്നവരില്‍ ചിലര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വീട് പൂര്‍ണമായും തകര്‍ന്നു. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിപ്പോയവരെ പൊലീസ് രക്ഷപ്പെടുത്തി. തീവ്രവാദികള്‍ക്കെതിരെ ശക്തമായ നിലപെടുക്കുന്ന ആളായിരുന്നു ഷുജഖാന്‍. സ്‌ഫോടനത്തെ പാക് പ്രധാനമന്ത്രി നവാസ് ഷെരിഫ് ശക്തമായി അപലപിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍