UPDATES

കാബൂളില്‍ ചാവേറാക്രമണം: നാല് മരണം

കാബൂള്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബോംബാക്രമണം. ചാവേര്‍ നടത്തിയ ആക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെടുകയും ഒരു കുട്ടിയടക്കം 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്ന് പുലര്‍ച്ചെ 7.30-നാണ് ആക്രമണം നടന്നത്. വിമാനത്താവളത്തിലെ ആദ്യത്തെ ചെക്ക്പോസ്റ്റിലേക്ക് ചാവേര്‍ വാഹനം ഓടിച്ചു കയറ്റുകയായിരുന്നു എന്ന് കാബൂള്‍ പോലീസ് ചീഫ് സയീദ്‌ ഗുല്‍ അഖാ രൗഹാനി വ്യക്തമാക്കി. കാബൂളില്‍ തുടര്‍ച്ചയായ മൂന്നാമത്തെ ആക്രമണമാണ് ഇന്ന് നടന്നത് . കാബൂള്‍ സിറ്റിയിലെ പോലീസ് അക്കാദമിയിലും  നാറ്റോ ബേസിലും നടന്ന താലിബാന്‍ ഭീകരര്‍  നടത്തിയ ആക്രമണത്തില്‍ 28 പേര്‍ കൊല്ലപ്പെട്ടിരുന്നു .എന്നാല്‍ ഇപ്പോള്‍ നടന്ന  ആക്രമനത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ഒരു തീവ്രവാദസംഘടനയും ഏറ്റെടുത്തിട്ടില്ല .    

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍