UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബാഗ്ദാദില്‍ ഫുട്ബോള്‍ സ്റ്റേഡിയത്തില്‍ ചാവേര്‍ സ്ഫോടനം; 25 പേര്‍ കൊല്ലപ്പെട്ടു

തെക്കന്‍ ബാഗ്ദാദിനടുത്തുള്ള സ്റ്റേഡിയത്തില്‍ ഫുട്ബോള്‍ മത്സരത്തിനിടെ നടന്ന ചാവേര്‍ ബോംബ് സ്ഫോടനത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടു. ബാബില്‍ പ്രവിശ്യയിലെ ഇസ്കന്‍ഡറിയ നഗരത്തിലാണ് സംഭവം. സിറിയയില്‍ നടത്തിയ വ്യോമ ആക്രമണത്തില്‍ ഇറാക്കിയായ ഇസ്ലാമിക് സ്റ്റേറ്റ് കമാണ്ടറെ കൊലപ്പെടുത്തിയതായി അമേരിക്ക അവകാശപ്പെട്ടതിന്റെ മണിക്കൂറുകള്‍ക്കുള്ളിലാണ് ചാവേര്‍ ആക്രമണം നടന്നത്.

പ്രാദേശിക ഫുട്ബാള്‍ ടീമുകള്‍ തമ്മിലുള്ള മത്സരം നടന്നു കൊണ്ടിരിക്കെയാണ് സ്ഫോടനം ഉണ്ടായതെന്ന് ബാബില്‍ പോലീസ് പറഞ്ഞു. എന്നാല്‍ ഇത് ഷിയാ സൈനികര്‍ക്ക് നേരെ നടത്തിയ ആക്രമണമാണ് എന്നു ഇസ്ലാമിക് സ്റ്റേറ്റ് അറിയിച്ചു. ഏകദേശം 60 ഓളം ഷിയാ സൈനികര്‍ കൊല്ലപ്പെട്ടതായും ഐ എസിന്റെ പത്ര കുറിപ്പു അവകാശപ്പെട്ടു. എന്നാല്‍ കൊല്ലപ്പെട്ടവര്‍ എല്ലാം സാധാരണ പൌരന്‍മാര്‍ ആണെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍