UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ: വൈസ് പ്രിന്‍സിപ്പളിനെ സസ്‌പെന്‍ഡ് ചെയ്തു

എസ്എഫ്ഐയും ഡിവൈഎഫ്ഐയും മാര്‍ച്ച് നടത്തി. കൂടാതെ സ്‌കൂള്‍ ഗേറ്റിന് മുന്നില്‍ ബിജെപിയും എബിവിപിയും പ്രതിഷേധം നടത്തി

വര്‍ക്കല എംജിഎം സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി അര്‍ജുന്‍ (17) ആത്മഹത്യ ചെയ്ത സംഭവത്തില്‍ വൈസ് പ്രിന്‍സിപ്പളിനെ സസ്‌പെന്‍ഡ് ചെയ്തു. സ്‌കൂള്‍ അധികൃതരുടെ മാനസിക പീഡനത്തെ തുടര്‍ന്നാണ് അര്‍ജുന്‍ ആത്മഹത്യ ചെയ്തതെന്ന ബന്ധുക്കളുടെ ആരോപണത്തെ തുടര്‍ന്ന് ഇവര്‍ക്കെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. സ്‌കൂളിന് മുന്നിലേക്ക് പ്രതിഷേധവുമായി എസ്എഫ്ഐയും ഡിവൈഎഫ്ഐയും മാര്‍ച്ച് നടത്തി. കൂടാതെ സ്‌കൂള്‍ ഗേറ്റിന് മുന്നില്‍ ബിജെപിയും എബിവിപിയും പ്രതിഷേധ പരിപാടികളും സംഘടിപ്പിച്ചു. വൈസ് പ്രിന്‍സിപ്പല്‍ രാജീവ് ബി എസിനെയാണ് പ്രതിഷേധത്തെ തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.

പാലച്ചിറ മരക്കടമുക്ക് കിടാവിത്ത് വിളയില്‍ സുകേശിനി ബംഗ്ലാവില്‍ പ്രദീപ് കുമാറിന്റെയും ശാലിനിയുടെയും മകനായ അര്‍ജ്ജുന്റെ മരണത്തിന് കാരണം പരീക്ഷയില്‍ കോപ്പിയടിച്ചെന്ന സ്‌കൂള്‍ അധികൃതരുടെ ആരോപണമാണെന്നും വൈസ് പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെയുള്ള മാനേജ്മെന്റിന്റെ പീഡനമാണ് അര്‍ജുനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നുമാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.

വെസ്പ്രിന്‍സിപ്പളിനെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തുവെന്നാണ് സ്‌കൂള്‍ മാനേജ്മെന്റ് അറിയിച്ചിരിക്കുന്നത്. അതേസമയം വൈസ് പ്രിന്‍സിപ്പല്‍ രാജീവിനെതിരെ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം തുടരുകയാണ്. രാജീവിനെ അറസ്റ്റ് ചെയ്യണമെന്നും സ്‌കൂളിനെതിരേ നടപടി വേണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം.

വീടിന്റെ രണ്ടാം നിലയിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ ഇന്നലെ വൈകിട്ടോടെയാണ് അര്‍ജുന്റെ മൃതദേഹം കണ്ടത്. പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനെ തുടര്‍ന്ന് രക്ഷിതാക്കളെ വിളിച്ചുവരുത്തി അവരുടെ മുന്നില്‍ വച്ച് അര്‍ജ്ജുനെ വൈസ് പ്രിന്‍സിപ്പല്‍ ശകാരിച്ചിരുന്നു. ഇതും അര്‍ജുനെ മാനസികമായി തളര്‍ത്തിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍