UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ലക്ഷ്മി നായര്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് എബിവിപി പ്രവര്‍ത്തകന്റെ ആത്മഹത്യ ഭീഷണി

മരത്തിനു മുകളില്‍ കയറി കഴുത്തില്‍ കുരുക്കിട്ടാണ് ആത്മഹത്യ ഭീഷണി

ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ രാജിവയ്ക്കാണമെന്നാവശ്യപ്പെട്ടു എബിവിപി പ്രവര്‍ത്തകന്റെ ആത്മഹത്യ ഭീഷണി. പേരൂര്‍ക്കട ലോ അക്കാമദിക്കു മുന്നിലെ മരത്തില്‍ കയറി കഴുത്തില്‍ കരുക്കിട്ടാണ് ഇയാള്‍ ആത്മഹത്യ ഭീഷണി മുഴക്കുന്നത്. മുഖം മറച്ച നിലയിലാണ് ഇയാള്‍. കൈയില്‍ ഒരു ബാഗും ഇയാള്‍ കരുതിയിട്ടുണ്ട്. ഇതിനകത്ത് പെട്രോള്‍ ആണെന്ന സംശയവും ഉണ്ട്.

സംഭവസ്ഥലത്ത് പൊലീസും ഫയര്‍ഫോഴ്‌സും എത്തിയിട്ടുണ്ട്. വിദ്യാര്‍ത്ഥി സമരത്തിനു പിന്തുണയുമായി എത്തിയ കെഎസ് യു, എബിവിപി പ്രവര്‍ത്തകര്‍ മുദ്രാവാക്യങ്ങളുമായി സംഭവസ്ഥലത്തുണ്ട്. ആത്മഹത്യ ഭീഷണി മുഴക്കുന്നയാളെ അനുനയിപ്പിച്ച് താഴെ ഇറക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികാണ്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍