UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സീതയെ വനത്തില്‍ ഉപേക്ഷിച്ചതിന് ശ്രീരാമനെതിരെ കേസ്

അഴിമുഖം പ്രതിനിധി

സീതയെ വനത്തില്‍ ഉപേക്ഷിച്ചതിന് ശ്രീരാമനെതിരെ ക്രിമിനല്‍ കേസ്. ബീഹാറിലെ സീതാമാര്‍ഹി ജില്ലാ കോടതി അഭിഭാഷകനായ താക്കൂര്‍ ചന്ദന്‍ കുമാര്‍ സിംഗാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. കൂട്ടു പ്രതിയായി ചേര്‍ത്തിരിക്കുന്നത് ലക്ഷ്മണനെയാണ്. അലക്കുകാരന്റെ വാക്ക് കേട്ട് സ്ത്രീയായ സീതയെ തനിച്ച് കാട്ടിലുപേക്ഷിച്ച ശ്രീരാമന്‍ കാട്ടിയ ക്രൂരതയ്ക്കെതിരെയാണ് താന്‍ പരാതി നല്‍കുന്നതെന്ന് അഭിഭാഷകന്‍ വ്യക്തമാക്കുന്നു. അഗ്നിസാക്ഷിയായി സത്യം ചെയ്തിട്ടും രാമന്‍ സീതയുടെ വാക്കുകള്‍ അംഗീകരിച്ചില്ല എന്നും കൊടും കാട്ടില്‍ ഒറ്റയ്ക്ക് ഒരു സ്ത്രീ കഴിയുന്നതെങ്ങനെ എന്ന് ചിന്തിക്കാതെ രാമന്‍ അനീതി കാട്ടിയെന്നും പരാതിയില്‍ പറയുന്നുണ്ട്. കേസ് പരിഗണിക്കണോ എന്നുള്ളത് കോടതി തീരുമാനിച്ചിട്ടില്ല

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍