UPDATES

കായികം

വസിം അക്രം സ്വിംഗിന്റെയല്ല, വാതുവയ്പിന്റെ സുല്‍ത്താനാണ്; ആരോപണവുമായി പി സി ബി അംഗം

Avatar

അഴിമുഖം പ്രതിനിധി

പാകിസ്താന്‍ മുന്‍ ക്രിക്കറ്റ് താരം വസിം  അക്രത്തിനെതിരെ ഗുരുതര ആരോപണവുമായി പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ അന്വേഷണ കമ്മിറ്റിത്തലവന്‍. വസീം അക്രം സ്വിംഗിന്റെ സുല്‍ത്താന്‍ അല്ല, വാതുവയ്പ്പിന്റെ സുല്‍ത്താന്‍ ആണെന്നായിരുന്നു അന്വേഷണ കമ്മിറ്റിത്തലവന്‍ ഷഖീല്‍ ഷെയ്ഖിന്റെ ആരോപണം.

ഏഷ്യ കപ്പില്‍ പാകിസ്താന്റെ ദയനീയ പ്രകടനത്തെ തുടര്‍ന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് അന്വേഷണ കമ്മിഷനെ നിയോഗിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിനെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരണവുമായി അക്രം രംഗത്തെത്തി. ട്വന്റി-20 ലോകകപ്പിന്റെ പടിവാതില്‍ക്കല്‍ നില്‍ക്കുമ്പോള്‍ ടീമിനെതിരെ അന്വേഷണം നടത്തുന്നതായിരുന്നു അക്രത്തെ ചൊടിപ്പിച്ചത്. പിസിബിക്കെതിരെയും രൂക്ഷ വിമര്‍ശനം നടത്തിയ അക്രം ഷഖീല്‍ ഷെയ്ഖ് ജീവിതത്തില്‍ മര്യാദയ്ക്ക് ബാറ്റ് പിടിച്ചിട്ടുപോലും ഇല്ലാത്തയാളാണെന്നും വിമര്‍ശിച്ചിരുന്നു.

അക്രത്തിന്റെ ഈയാരോപണങ്ങളാണ് ഷഖീല്‍ ഷെയ്ഖിന്റെ പ്രകോപിപ്പിച്ചത്. ഇതേ തുടര്‍ന്നാണ് ഒരു ചാനലില്‍ അക്രം വാതുപയ്പ്പിന്റെ സുല്‍ത്താനാണെന്ന ഗുരുതര ആരോപണം ഷഖീല്‍ ഉയര്‍ത്തിയത്. വസീം അക്രം സ്വിംഗിന്റെ സുല്‍ത്താനല്ല, വാതുവയ്പ്പിന്റെ സുല്‍ത്താന്‍ ആണെന്നാണ് ഞാന്‍ കരുതുന്നത്. വിമര്‍ശനങ്ങളുമായി വരുന്നതിന് മുമ്പ് പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ മുന്നിലുള്ള ചില ഫയലുകളെക്കുറിച്ച് അക്രം ചിന്തിക്കണമായിരുന്നു. അവ തുറക്കാന്‍ ബോര്‍ഡിന് കഴിയും, ഷഖീല്‍ പറഞ്ഞു. വാതുവയ്പ്പിലും ഒത്തുകളിയിലും അക്രത്തിന്റെ പങ്ക് വ്യക്തമാക്കുന്ന ഫയലുകള്‍ തന്റെ കൈവശം ഉണ്ടെന്നായിരുന്നു ഷഖീല്‍ ഷെയ്ഖിന്റെ വെല്ലുവിളി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍