UPDATES

നുണപരിശോധനയ്ക്ക് തയ്യാറെന്ന് സുനന്ദ കേസ് സാക്ഷികള്‍

അഴിമുഖം പ്രതിനിധി

നുണ പരിശോധനയ്ക്ക് തയ്യാറാണെന്ന് തിരുവനന്തപുരം എംപിയും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂരിന്റെ ഭാര്യ സുനന്ദപുഷ്‌കര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസിലെ മൂന്ന് പ്രധാന സാക്ഷികള്‍ വ്യക്തമാക്കി. തരൂരിന്റെ സഹായി നാരായണന്‍ സിംഗ്, ഡ്രൈവര്‍ ബജറംഗി, കുടുംബ സുഹൃത്ത് സഞ്ജയ് എന്നിവര്‍ എന്തോ ചില കാര്യങ്ങള്‍ ഒളിച്ചു വയ്ക്കുന്നതായി കേസ് അന്വേഷിക്കുന്ന ദല്‍ഹി പൊലീസിന്റെ പ്രത്യേക സംഘം കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു. മൂന്ന് സാക്ഷികളും ഇന്ന് കോടതിയില്‍ ഹാജരാകുന്നുണ്ട്. തങ്ങള്‍ക്ക് ഒന്നും ഒളിച്ചു വയ്ക്കാനില്ലെന്നും പൊലീസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട ആശങ്കകള്‍ ഇന്ന് കോടതിയില്‍ ഉന്നയിക്കുമെന്നും അവര്‍ വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം ജനുവരി 17-നാണ് സുനന്ദയെ ദല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശശി തരൂരിന് പാകിസ്താനി മാധ്യമ പ്രവര്‍ത്തകയുമായി ബന്ധമുണ്ടെന്ന് സുനന്ദ വെളിപ്പെടുത്തി ഏതാനും ദിവസങ്ങള്‍ക്കകമാണ് അവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ കേസില്‍ തരൂരിനെ മൂന്ന് തവണ ചോദ്യം ചെയ്തിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍