UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സുനന്ദയുടെ മരണത്തില്‍ അസ്വാഭാവികതയെന്ന് ദല്‍ഹി പൊലീസ്

അഴിമുഖം പ്രതിനിധി

ശശി തരൂര്‍ എംപിയുടെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണം സ്വാഭാവികമല്ലെന്ന് ദല്‍ഹി പൊലീസ് കമ്മീഷണര്‍ ബി എസ് ബാസ്സി പറഞ്ഞു. രണ്ട് വര്‍ഷം മുമ്പ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച സുനന്ദയുടെ ആന്തരികാവയവങ്ങളുടെ പരിശോധനയുടെ അന്തിമ റിപ്പോര്‍ട്ട് അന്വേഷണ സംഘം പരിഗണിച്ചു വരികയാണ്.

വിഷം ഉള്ളില്‍ച്ചെന്നാണ് സുനന്ദ മരിച്ചതെന്ന് റിപ്പോര്‍ട്ടിന്റെ 15-ാം പേജില്‍ എഫ് ബി ഐയെ ഉദ്ധരിച്ച് ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) പറയുന്നു. 2014 ജനുവരി 20-ന് എയിംസ് നല്‍കിയ ഓട്ടോപ്‌സി റിപ്പോര്‍ട്ടില്‍ വിഷം ഉള്ളില്‍ ചെന്നാണ് മരണം എന്ന് സൂചിപ്പിച്ചിരുന്നു. ഇത് എഫ് ബി ഐയും ശരിവച്ചിരിക്കുയാണെന്ന്‌ എയിംസിന്റെ അന്തിമ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഒരു മാസം മുമ്പാണ് എഫ് ബി ഐയുടെ റിപ്പോര്‍ട്ട് എയിംസിന്റെ അഭിപ്രായം അറിയാന്‍ ദല്‍ഹി പൊലീസ് നല്‍കിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍