UPDATES

ഗൂഗിളിന്റെ സിഇഒയായി ഇന്ത്യാക്കാരനായ സുന്ദര്‍ പിച്ചൈയെ നിയമിച്ചു

അഴിമുഖം പ്രതിനിധി

ഇന്റര്‍നെറ്റിലെ സെര്‍ച്ച് വമ്പന്‍മാരായ ഗൂഗിള്‍ അപ്രതീക്ഷിതമായ നീക്കത്തിലൂടെ കമ്പനിയെ വിവിധ കമ്പനികളായി വിഭജിച്ചു. ആല്‍ഫബെറ്റ്‌ എന്ന പേരിലാണ് മാതൃകമ്പനി അറിയപ്പെടുക. ഗൂഗിള്‍ ആല്‍ഫബെറ്റിന്റെ നിരവധി ഉപകമ്പനികളില്‍ ഒന്നും ആയിരിക്കും. നിലവില്‍ ഗൂഗിളിന്റെ സിഇഒയായ ലാറി പേജ് ആണ് ആല്‍ഫാബെറ്റിന്റേയും സിഇഒ. ആല്‍ഫബെറ്റിന്റെ സെര്‍ച്ച് എഞ്ചിന്‍ വിഭാഗമായ ഗൂഗിളിന്റെ സിഇഒയായി ഇന്ത്യാക്കാരനായ സുന്ദര്‍ പിച്ചൈയെ നിയമിച്ചു. ലാറിപേജിനൊപ്പം ഗൂഗിളിന്റെ സഹസ്ഥാപകനായ സെര്‍ജി ബ്രിന്‍ ആണ് ആല്‍ഫബെറ്റിന്റെ പ്രസിഡന്റ്. ഒരു കൂട്ടം കമ്പനികളുടെ ശേഖരമാണ് ആല്‍ഫബെറ്റ് എന്ന് പേജ് പറഞ്ഞു. ആ കൂട്ടത്തിലെ വലുത് ഗൂഗിള്‍ ആണ്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍