UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നടിയുടെ ദൃശ്യങ്ങള്‍ ഉണ്ടെന്ന് അവകാശപ്പെട്ട ഫേസ്ബുക് പേജ് തടയണം: സുനിത കൃഷ്ണന്‍ സുപ്രീംകോടതിയില്‍

തമിഴ് ഭാഷയിലുള്ള ഫെയ്‌സ്ബുക്ക് പേജാണ് ദൃശ്യങ്ങളുണ്ടെന്ന് അവകാശപ്പെട്ട് രംഗത്ത് വന്നത്. പേജിന്റെ സ്‌ക്രീന്‍ ഷോട്ട് അടക്കമാണ് സുനിത കൃഷ്ണന്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

കൊച്ചിയില്‍ കാറില്‍ ആക്രണത്തിന് ഇരയായ നടിയുടെ ദൃശ്യങ്ങളുണ്ടെന്ന് അവകാശപ്പെടുന്ന ഫെയ്‌സ്ബുക്ക് പേജ് തടയണമെന്ന് ആവശ്യപ്പെട്ട് സാമൂഹ്യപ്രവര്‍ത്തക സുനിത കൃഷ്ണന്‍ സുപ്രീംകോടതിയെ സമീപിച്ചു. തമിഴ് ഭാഷയിലുള്ള ഫെയ്‌സ്ബുക്ക് പേജാണ് ദൃശ്യങ്ങളുണ്ടെന്ന് അവകാശപ്പെട്ട് രംഗത്ത് വന്നത്. പേജിന്റെ സ്‌ക്രീന്‍ ഷോട്ട് അടക്കമാണ് സുനിത കൃഷ്ണന്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

സംഭവത്തില്‍ സുപ്രീംകോടതി ഫെയ്‌സ്ബുക്കിനോട് വിശദീകരണം തേടി. പരാതി സുപ്രീംകോടതിയിലെത്തിയതിന് പിന്നാലെ ഫെയ്‌സ്ബുക്ക് പേജ് പിന്‍വലിച്ചു. ദൃശ്യങ്ങള്‍ കൈവശമുണ്ടെന്ന തരത്തിലുള്ള സോഷ്യല്‍ മീഡിയ പ്രചാരണങ്ങള്‍ തടയണമെന്നും മനുഷ്യാവകാശ പ്രവര്‍ത്തക കോടതിയില്‍ ആവശ്യപ്പെട്ടു. നടിയെ ആക്രമിച്ചതിന്റെ വീഡിയോ ദൃശ്യങ്ങള്‍ കൈവശമുണ്ടെന്നും ദൃശ്യങ്ങള്‍ ലഭിക്കുന്നതിനായി ബന്ധപ്പെടാം എന്നും പറഞ്ഞ് ഒരു ഫോണ്‍ നമ്പറും പേജില്‍ നല്‍കിയിരുന്നു. സായ് വിജയ് എംഎസ്ഡി എന്ന വ്യക്തിയുടെ ഫെയ്‌സ്ബുക് പേജില്‍ തമിഴ് ഭാഷയില്‍ ഇട്ടിരുന്ന പോസ്റ്റ് സുനിത കൃഷ്ണന്റെ അഭിഭാഷക അപര്‍ണ ഭട്ട് ആണ് സുപ്രീം കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയത്.

സോഷ്യല്‍ മീഡിയയിലെ ഇത്തരം മനുഷ്യത്വരഹിതമായ രീതികള്‍ക്കെതിരെ നിയമപോരാട്ടത്തിനാണ് സുനിത കൃഷ്ണന്‍ ഒരുങ്ങുന്നത്. സുനിതയുടെ പരാതിയില്‍ ഉടന്‍ തന്നെ സുപ്രീം കോടതി ഫെയ്‌സ്ബുക്കിനോട് വിശദീകരണം തേടി. ഇതോടെ പേജ് വളരെ പെട്ടെന്ന് തന്നെ പിന്‍വലിക്കുകയും ചെയ്തു. ഇത്തരത്തില്‍ പാദേശിക ഭാഷകളിലുള്ള അധിക്ഷേപകരമായ പോസ്റ്റുകള്‍ നീക്കം ചെയ്യുന്നതിന് ഫലപ്രദമായ സംവിധാനം കൊണ്ടുവരുന്ന കാര്യം പരിഗണിക്കും എന്ന് സുപ്രീംകോടതി വ്യക്തമാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍