UPDATES

സിനിമാ വാര്‍ത്തകള്‍

സംവിധായകനായി സണ്ണി ഡിയോള്‍; മകന്‍ കരണ്‍ ഡിയോളിന്റെ ആദ്യ സിനിമയുടെ ഷൂട്ടിംഗ് തുടങ്ങി

സണ്ണിയുടെ നിര്‍മ്മാണ കമ്പിനിയായ വിജയേത ഫിലിംസാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്

സംവിധായകനും നിര്‍മ്മാതാവുമൊക്കെയായ ബോളിവുഡിലെ മുന്‍കാല സൂപ്പര്‍ സ്റ്റാര്‍ നടന്‍ സണ്ണി ഡിയോള്‍ തന്റെ മകന്‍ കരണ്‍ ഡിയോളിന്റെ അരങ്ങേറ്റ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. ‘പല്‍ പല്‍ ദില്‍ കി പ്യാസ്’ എന്ന റോമന്റിക്ക് ചിത്രത്തിന്റെ ചിത്രീകരണം മനാലിയിലും ഹിമാചല്‍ പ്രദേശിന്റെ വിവിധ ഭാഗങ്ങളിലുമായിട്ടാണ് നടക്കുന്നത്.

ചിത്രത്തിന്റ ലോക്കേഷനില്‍ നിന്ന് ‘work mode’ എന്ന് ടൈറ്റലില്‍ തന്റെ ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു 59-കാരനായ സണ്ണി. സ്വന്തം നിര്‍മ്മാണ കമ്പിനിയായ വിജയേത ഫിലിംസാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍