UPDATES

സിനിമാ വാര്‍ത്തകള്‍

പ്രിയങ്കയുടെ വസ്ത്രം: മോദിക്കെതിരെ ആഞ്ഞടിച്ച് സണ്ണി ലിയോണ്‍

പ്രിയങ്കയുടെ പെരുമാറ്റത്തെയാണ് വിലയിരുത്തേണ്ടത്‌ അല്ലാതെ വസ്ത്രത്തെയല്ല

ജര്‍മ്മനിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാന്‍ ചെന്നപ്പോള്‍ ബോളീവുഡ് താരം പ്രിയങ്ക ചോപ്ര ധരിച്ച വസ്ത്രത്തെച്ചൊല്ലിയാണ് ഇപ്പോള്‍ വിവാദം കത്തി നില്‍ക്കുന്നത്. ബോളീവുഡില്‍ നിന്നുപോലും പ്രിയങ്കയെ പിന്തുണച്ച് നടന്‍ വരുണ്‍ ധവാന്‍ മാത്രമാണ് രംഗത്തെത്തിയത്. എന്നാല്‍ ഇപ്പോള്‍ പ്രിയങ്കയ്ക്ക് പിന്തുണ മാത്രമല്ല, മോദിയെ വിമര്‍ശിച്ചുകൊണ്ടും കൂടിയാണ് സണ്ണി ലിയോണ്‍ രംഗത്തെത്തിയിരിക്കുന്നത്.

മൃഗസംരക്ഷണ സംഘടനയായ പെറ്റയുടെ ചടങ്ങില്‍ പങ്കെടുക്കവെയാണ് സണ്ണി പ്രിയങ്കയ്ക്ക് പിന്തുണയേകിയത്. ‘വളരെ ഊര്‍ജ്ജസ്വലനായ ഒരാളെയാണ് നമ്മള്‍ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തത്. അദ്ദേഹം ബുദ്ധശാലിയും കാപട്യങ്ങളില്ലാത്ത വ്യക്തിയുമാണ്. പ്രിയങ്ക ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചതില്‍ മോദിക്ക് പ്രശ്‌നമുണ്ടെങ്കില്‍ അത് അദ്ദേഹമാണ് പറയേണ്ടിയിരുന്നത്. പക്ഷെ അദ്ദേഹം അത് പറഞ്ഞില്ല. പ്രിയങ്ക വളരെ നല്ല വ്യക്തിയാണ്. എല്ലാവരോടും മാന്യമായും സ്‌നേഹത്തോടെയുമാണ് പെരുമാറുന്നത്. പെരുമാറ്റത്തെ അനുസരിച്ചാണ് അവര്‍ വിലയിരുത്തപ്പെടേണ്ടത്. അല്ലാതെ വസ്ത്രത്തിന് അനുസരിച്ചല്ല’ സണ്ണി വ്യക്തമാക്കി.

ജീവിതത്തില്‍ തന്നെ സ്വാധീനിച്ച വ്യക്തികളിലൊരാള്‍ സല്‍മാന്‍ ഖാനാണെന്നും നടി ചടങ്ങിനിടെ പറഞ്ഞു. സല്‍മാന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് തനിക്ക് പ്രചോദനമെന്നും അവര്‍ വ്യക്തമാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍