അഴിമുഖം പ്രതിനിധി
ദേശീയഗാനം ആലപിച്ചപ്പോള്‍ ഉച്ചാരണത്തില്‍ പിശകുണ്ടായെന്നാരോപിച്ച് ബോളിവുഡ് നടി സണ്ണി ലിയോണിനെതിരെ കേസ്. ഡല്‍ഹിയിലെ ന്യൂ അശോക് നഗര്‍ പോലീസ് സ്റ്റേഷനിലാണ് ഇതു സംബന്ധിച്ച പരാതി ലഭിച്ചിട്ടുള്ളത്. സണ്ണി ലിയോണിനെപ്പോലെയുള്ള പ്രശസ്തര്‍ ഇത്തരത്തില്‍ തെറ്റുകള്‍ വരുത്തിയാല്‍ ആരാധകരും സമാനമായ തെറ്റുകള്‍ വരുത്തും എന്നത് ചൂണ്ടിക്കാട്ടിയാണ് ഉല്ലാസ് എന്ന വ്യക്തി പരാതി നല്‍കിയിരിക്കുന്നത്. ജൂലൈ 21ന് മുംബൈയില്‍ നടന്ന പ്രോ കബഡി ലീഗിന്റെ ഉത്ഘാടന ചടങ്ങിലാണ് നടി ദേശീയഗാനം ആലപിച്ചത്.