UPDATES

വായിച്ചോ‌

മുംബൈ ചേരിയില്‍ നിന്നും ഓസ്‌കാര്‍ വേദിയില്‍; ഒരു എട്ടുവയസ്സുകാരന്റെ അവിശ്വസനീയ ജീവിതം

സണ്ണി അഭിനയിച്ച ലയണ്‍ ഓസ്‌കാര്‍ നോമിനേഷന്‍ നേടിയതോടെ ഈ കുടുംബത്തിന്റെ ജീവിതം തിരക്കു പിടിച്ചതായിരിക്കുന്നു

മുംബൈക്കാരായ ദിലീപ് പവാറിന്റെയും വസുവിന്റെയും മകന്‍ സണ്ണി പവാര്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് വരെ തെരുവിലെ എല്ലാവരെയും പോലെ സാധാരണ ജീവിതം തന്നെയാണ് നയിച്ചിരുന്നത്. എന്നാല്‍ ഇന്ന് അങ്ങനെയല്ല. സണ്ണി അഭിനയിച്ച ലയണ്‍ ഓസ്‌കാര്‍ നോമിനേഷന്‍ നേടിയതോടെ ഈ കുടുംബത്തിന്റെ ജീവിതം തിരക്കു പിടിച്ചതായിരിക്കുന്നു.

ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ സരൂ ബ്രയര്‍ലിയുടെ കുട്ടിക്കാലമാണ് സണ്ണി അവതരിപ്പിക്കുന്നത്. അഞ്ച് വയസ്സുള്ളപ്പോള്‍ തന്റെ അമ്മയില്‍ നിന്നും പിരിയേണ്ടി വരുന്ന സരൂ തന്നെ ദത്തെടുത്ത ഓസ്‌ട്രേലിയന്‍ ദമ്പതികള്‍ക്കൊപ്പമാണ് പിന്നീട് ജീവിക്കുന്നത്. മുതിര്‍ന്നപ്പോള്‍ തന്റെ സ്വന്തം അമ്മയെ തേടി സരൂ ഇന്ത്യയിലേക്ക് നടത്തുന്ന യാത്രയാണ് ചിത്രത്തിന്റെ കഥ. സരൂ ബ്രെയര്‍ലിയുടെ ആത്മകഥയായ എ ലോംഗ് വേ ഹോമില്‍ നിന്നുമാണ് ചിത്രം തയ്യാറാക്കിയിരിക്കുന്നത്.

അന്താരാഷ്ട്ര ശ്രദ്ധ നേടിയ ചിത്രം നിലവില്‍ ആറ് അക്കാദമി അവാര്‍ഡ് നോമിനേഷനുകളും രണ്ട് ബാഫ്റ്റ അവാര്‍ഡുകളും കരസ്ഥമാക്കി. മുംബൈയിലെ കുഞ്ചി കുര്‍വെ നഗര്‍ ചേരിയിലാണ് സണ്ണിയുടെ കുടുംബം താമസിക്കുന്നത്. ജീവിതത്തില്‍ ആദ്യമായി ഇന്ത്യയ്ക്ക് പുറത്തേക്ക് പോയതിന്റെ സന്തോഷത്തിലാണ് സണ്ണിയും അച്ഛനും. ചിത്രത്തിന്റെ പ്രമോഷനായി സണ്ണിയെയും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഓസ്‌ട്രേലിയയില്‍ കൊണ്ടുപോയിരുന്നു.

ഈ ചേരി വിട്ട് വേറൊരു ലോകമില്ലാതിരുന്ന ഈ കുടുംബം മകന്‍ കൊണ്ടുവന്ന സൗഭാഗ്യത്തിലൂടെ ലോകം കാണുകയാണ്. ആദ്യം കൊല്‍ക്കത്ത പിന്നെ ഇന്‍ഡോര്‍, ഓസ്‌ട്രേലിയ ഇപ്പോള്‍ അമേരിക്കയും. അതും മൂന്ന് മാസത്തിനിടയില്‍.

കൂടുതല്‍ വായിക്കാന്‍

https://goo.gl/kbSHmC

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍