UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചരിത്രത്തില്‍ ഇന്ന്: ഫിലിപ്പീന്‍സില്‍ ചുഴലിക്കാറ്റ്, ജിദ്ദയില്‍ വെള്ളപ്പൊക്കം

Avatar

1987 നവംബര്‍ 25 
ഫിലിപ്പീന്‍സിനെ തകര്‍ത്തുകൊണ്ട് നൈന ചുഴലിക്കാറ്റ് വീശുന്നു

ഫിലീപ്പിന്‍സിനെ തകര്‍ത്തുകൊണ്ട് നൈന ചുഴലിക്കാറ്റ് വീശിയടിക്കുന്നത് 1987 നവംബര്‍ 25 നായിരുന്നു. പസഫിക് സമുദ്രത്തില്‍ നിന്ന് അതേ വര്‍ഷം രൂപം കൊള്ളുന്ന നാലാമത്തെ ചുഴലിക്കാറ്റായിരുന്നു നൈന. അന്നുവരെയുണ്ടായതില്‍വെച്ച് ഏറ്റവും വലിയ ആള്‍നാശമാണ് സംഭവിച്ചത്. 1000 നു മുകളില്‍ ജനങ്ങളാണ് ചുഴലിക്കാറ്റില്‍ കൊല്ലപ്പെട്ടത്.1970 ലും ഫിലിപ്പീന്‍സിനെ തകര്‍ത്തുകൊണ്ട് ചുഴലിക്കാറ്റ് വീശിയിരുന്നു.

മണിക്കൂറില്‍ 48 കിലോമീറ്റര്‍ വേഗതയിലായിരുന്നു നൈന ചുഴലിക്കാറ്റ് വീശിയത്. വിശാലമായ മേഖലകളിലേക്ക് കടന്നപ്പോള്‍ കാറ്റിന്റെ വേഗത ആരംഭസമയത്തേതിന്റെ ഇരട്ടിയായി തീരുകയും ചെയ്തു. ഫിലപ്പീന്‍സ് എന്നും ചുഴലിക്കാറ്റ് ഭീതിയില്‍ കഴിയുന്ന രാജ്യമാണ്. കടുത്ത ദുരിതങ്ങളാണ് ഇതുമൂലം ഈ രാജ്യം ഇന്നും അനുഭവിച്ചുകൊണ്ടിരിക്കുന്നത്.

2009 നവംബര്‍ 25
ജിദ്ദയില്‍ വെള്ളപ്പൊക്കം

ചെങ്കടല്‍ തീരത്ത് സ്ഥിതി ചെയ്യുന്ന ജിദ്ദയില്‍ 2009 നവംബര്‍ 25 ന് ഉണ്ടായ വെള്ളപ്പൊക്കം സൗദി അറേബ്യയയെ വിനാശകരമായി തകര്‍ത്തു. 27 വര്‍ഷത്തിനിടയില്‍ ഉണ്ടായ ഈ രൂക്ഷമായ വെള്ളപ്പൊക്കത്തില്‍ 100 ലേറെ പേര്‍ക്കാണ് ജീവഹാനി സംഭവിച്ചത്.

90 മില്ലിമീറ്ററില്‍ അധികം രേഖപ്പെടുത്തിയ പെരുമഴയാണ് കൊടിയ ദുരന്തത്തിന് വഴിവച്ചത്. നവംബര്‍ 25 ന് പെയ്ത ഈ മഴ ആകെ നീണ്ടുനിന്നത് 4 മണിക്കൂര്‍മാത്രം.! 2 വര്‍ഷക്കാലത്തിനു ശേഷമായിരുന്നു സൗദി അറേബ്യയില്‍ മഴ പെയ്യുന്നത് തന്നെ. സൗദിയുടെ തലസ്ഥാന നഗരം ദുരിതത്തില്‍ മുങ്ങുന്നത് ഈദുല്‍ അദ്ഹയ്ക്ക് ഒരു ദിവസം മുമ്പാണ്. ഹജ്ജ് തീര്‍ത്ഥാടനത്തിനായി വിശ്വാസികള്‍ മെക്കയിലേക്ക് എത്തുന്ന സമയമാണ് ഈദുല്‍ അദ്ഹ.

Disclaimer: പ്രസിദ്ധീകരിക്കുന്ന കുറിപ്പുകളില്‍ കൃത്യത ഉറപ്പുവരുത്താനാണ് ടീം അഴിമുഖം എന്നും ശ്രമിക്കുന്നത്. എന്നാല്‍ ചരിത്ര സംഭവങ്ങളിലും തീയതികളിലും എന്തെങ്കിലും പൊരുത്തക്കേടുകളോ തെറ്റോ സംഭവിക്കുകയാണെങ്കില്‍ വായനക്കാര്‍ അത് ചൂണ്ടിക്കാട്ടുന്നതിനെ ഞങ്ങള്‍ ആത്മാര്‍ഥമായി സ്വാഗതം ചെയ്യുന്നു

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍