UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പത്താം ക്ലാസ് പരീക്ഷയില്‍ കോപ്പിയടിക്കാന്‍ ടീച്ചറുടെ സഹായം

വ്യാപകമായ പരാതികളാണ് പരീക്ഷകളുമായി ബന്ധപ്പെട്ട് ഉണ്ടാകുന്നതെന്നു വിദ്യാഭ്യാസ വകുപ്പ്

പത്താം ക്ലാസ് പരീക്ഷയില്‍ വിദ്യാര്‍ത്ഥിക്ക് കോപ്പിയടിക്കാന്‍ സൂപ്പര്‍വൈസിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപികയുടെ സഹായം. ക്ലാസ് മുറിയില്‍ വച്ച സിസിടിവി കാമറകള്‍ ഈ കളി കൈയോടെ പിടികൂടിയതോടെ അധ്യാപിക കുടുങ്ങി. പരീക്ഷ ഡ്യൂട്ടിയില്‍ നിന്ന് ഇവരെ ഒഴിവാക്കി. കൂടുതല്‍ അച്ചടക്കനടപടികള്‍ ഇവര്‍ക്കെതിരേ ഉണ്ടാകുമെന്നും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ പറഞ്ഞു.

ഹരിയാനയിലെ ജജ്ജറിലാണു സംഭവം. പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസുകളിലെ പരീക്ഷകള്‍ക്കിടയില്‍ നടക്കുന്ന കോപ്പിയടിയുമായി ബന്ധപ്പെട്ട് ഇതുവരെ 2,898 പരാതികള്‍ തങ്ങള്‍ക്കു മുന്നില്‍ വന്നിട്ടുണ്ടെന്നും ഇതിന്മേലെല്ലാം അന്വേഷണം നടത്തുകയാണെന്നും അധികൃതര്‍ പറയുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍