UPDATES

കേസു കൊടുക്കുകയല്ല, വിമര്‍ശനങ്ങളെ നേരിടാന്‍ പഠിക്കണം; ജയലളിതയോട് സുപ്രിം കോടതി

അഴിമുഖം പ്രതിനിധി 

സംസ്ഥാനത്തെ പ്രതിപക്ഷ നേതാക്കള്‍ക്കും വിമര്‍ശകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും  എതിരെ നിരന്തരമായി അപകീര്‍ത്തി കേസുകള്‍ കൊടുക്കുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ നടപടികളില്‍ രൂക്ഷ വിമര്‍ശനം നടത്തി സുപ്രീം കോടതി.

നിങ്ങള്‍ ഒരു പൊതുപ്രവര്‍ത്തകയാണെന്നും അതിനാല്‍ വിമര്‍ശനങ്ങളെ നേരിടാന്‍ പഠിക്കണമെന്നും കോടതി പറഞ്ഞു. സര്‍ക്കാരിനെതിരായ വിമര്‍ശനം അപകീര്‍ത്തിയല്ലെന്നും പൊതുപ്രവര്‍ത്തകര്‍ വിമര്‍ശനത്തിന് അതീതരല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ഡിഎംഡികെ നേതാവ് വിജയകാന്തിനെതിരെ നല്‍കിയ അപകീര്‍ത്തി കേസ് പരിഗണിക്കവെയാണ് സുപ്രീംകോടതി ജയലളിതയ്ക്ക് എതിരേ രൂക്ഷവിമര്‍ശനം നടത്തിയത്. ജനാധിപത്യത്തെ ഞെരുക്കാന്‍ അപകീര്‍ത്തി കേസ് ഉപയോഗപ്പെടുത്തരുതെന്ന് ഉപദേശിക്കുക കൂടി ചെയ്തു.

അപകീര്‍ത്തി കേസുകള്‍ക്കായി സര്‍ക്കാര്‍ സംവിധാനത്തെ ദുരുപയോഗം ചെയ്യുന്ന ഏക സംസ്ഥാനം തമിഴ്‌നാടാണെന്ന് കോടതി കുറ്റപ്പെടുത്തി. മാധ്യമപ്രവര്‍ത്തകരും പ്രതിപക്ഷ നേതാക്കളും ഉള്‍പ്പെടെ 200 അപകീര്‍ത്തി കേസുകള്‍ ആണ് ജയലലിത്ത കഴിഞ്ഞ വര്‍ഷം മാത്രം നല്‍കിയത്. 

ജയലളിതയേയും സര്‍ക്കാരിനേയും വിമര്‍ശിച്ചതിന് വിജയകാന്തിനെതിരെ മാത്രം  28 കേസുകളാണ്നല്‍കിയിരിക്കുന്നത്. 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍