UPDATES

ബാറുടമകളുടെ ഹര്‍ജി പരിഗണിക്കുന്നത് ഈ മാസം 20 ലേക്ക് മാറ്റി

അഴിമുഖം പ്രതിനിധി

സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയം അംഗീകരിച്ച ഹൈക്കോടതി ഉത്തരവിനെതിരെ ബാറുടമകള്‍  സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി ഏപ്രില്‍ 20ലേക്ക് മാറ്റി. ഇതേകേസില്‍ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ പകര്‍പ്പ് ഹാജരാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് ബാറുടമകള്‍ ആവശ്യപ്പെട്ടിരുന്നു. അതിന് അനുകൂലമായിട്ടാണ് ഹര്‍ജി പരിഗണിക്കുന്നത് 20 ലേക്ക് മാറ്റിയത്. ഫോര്‍സ്റ്റാര്‍ ബാറുടമകളാണ് ഹര്‍ജി നല്‍കിയത്. പുതിയ മദ്യനയപ്രകാരം സംസ്ഥാനത്ത് ഫൈവ് സ്റ്റാര്‍ ബാറുകളില്‍ മാത്രമെ മദ്യം കൊടുക്കാന്‍ പാടുള്ളൂ. എന്നാല്‍ ഈ നയം വിവേചനപരമാണെന്നു ചൂണ്ടിക്കാട്ടിയാണ് ബാറുടമകള്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍