അഴിമുഖം പ്രതിനിധി
സിപിഐ മാവോയിസ്റ്റുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് 2015 മെയില്‍ അറസ്റ്റിലായ ദല്‍ഹി സര്‍വകലാശാല പ്രൊഫസര്‍ ജി എന്‍ സായിബാബയ്ക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ അദ്ദേഹത്തിന്റെ ജാമ്യം നാഗ്പൂരിലെ ബോംബെ ഹൈക്കോടതിയിലെ ഏകാംഗ ബഞ്ച് റദ്ദാക്കിയതു മുതല്‍ അദ്ദേഹം ജയിലിലായിരുന്നു. 90 ശതമാനത്തിലധികം വികലാംഗനായ പ്രൊഫസര്‍ വീല്‍ചെയറിലാണ് സഞ്ചരിക്കുന്നത്. കുട്ടിക്കാലത്ത് പോളിയോ ബാധിച്ച് ശരീരം തളര്‍ന്ന അദ്ദേഹത്തിന് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ആഞ്ജിയോ പ്ലാസ്റ്റി ചെയ്തിരുന്നു.