UPDATES

ആനകള്‍ക്ക് രജിസ്ട്രേഷന്‍ നിര്‍ബന്ധം: സുപ്രീം കോടതി

അഴിമുഖം പ്രതിനിധി

ആനകള്‍ക്ക് രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കിക്കൊണ്ട് സുപ്രീം കോടതി ഉത്തരവ്. വന്യജീവി സംരക്ഷണ നിയമ പ്രകാരമുള്ള ജില്ലാതല കമ്മറ്റികളില്‍ നിന്നുമാണ് രജിസ്ട്രേഷന്‍ നടത്തേണ്ടത്. ആറാഴ്ചക്കുള്ളില്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കേണ്ടതാണ്. ആനയുടമകള്‍ക്ക് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍റെ രജിസ്ട്രേഷന്‍ ഉണ്ടാവണമെന്നും  കോടതി പറഞ്ഞു.

ക്ഷേത്രാചാരങ്ങള്‍ക്ക് ഉപയോഗിക്കുന്ന ആനകളെ രജിസ്ട്രേഷനു ശേഷം മാത്രമേ ചടങ്ങുകള്‍ക്ക് ഉപയോഗിക്കാവൂ എന്നും ദേവസ്വങ്ങളും സംസ്ഥാന സര്‍ക്കാരുകളും ആനകള്‍ പീഡിപ്പിക്കപ്പെടുന്നില്ല എന്ന് ഉറപ്പു വരുത്തണമെന്നും കോടതി നിഷ്കര്‍ഷിച്ചു. ഇനിമുതല്‍ ആനകള്‍ പീഡിപ്പിക്കപ്പെടുകയാണെങ്കില്‍ കേസില്‍  ക്രിമിനല്‍ നടപടികള്‍ക്ക് പുറമേ കോടതി നടപടികളും നേരിടേണ്ടി വരും. ആനകളുടെ സംരക്ഷണത്തിനായുള്ള എല്ലാ ചട്ടങ്ങളും പാലിക്കാത്ത പക്ഷം കര്‍ശന  നടപടികള്‍ ഉണ്ടാവും എന്നും കോടതി വ്യക്തമാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍