UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കര്‍ണന്‍ തടവിലേക്ക്; ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

ഇന്നലെയാണ് കോയമ്പത്തൂരില്‍ നിന്നും റിട്ടയേര്‍ഡ് ജഡ്ജി കര്‍ണനെ അറസ്റ്റ് ചെയ്തത്

ഇന്നലെ അറസ്റ്റിലായ റിട്ടയേര്‍ഡ് ജഡ്ജി സി എസ് കര്‍ണന്റെ ജാമ്യാപേക്ഷ സുപ്രിം കോടതി തള്ളി. തനിക്കെതിരേയുള്ള വിധി റദ്ദ് ചെയ്യണമെന്നു കാണിച്ചാണു കര്‍ണന്റെ അഭിഭാഷകന്‍ കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. എന്നാല്‍ ഈ അപേക്ഷ നിരാകരിച്ച കോടതി കര്‍ണന്‍ ആറുമാസം തടവ് അനുഭവിക്കേണ്ടി വരുമെന്നും വ്യക്തമാക്കി.

ജുഡീഷ്യറി സംവിധാനത്തില്‍ വലിയ അഴിമതി നടക്കുന്നുണ്ടെന്നാരോപിച്ച കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജിയായിരുന്ന കര്‍ണനെതിരേ സുപ്രിം കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. കോടതിയില്‍ ഹാജരാകണമെന്ന ആവശ്യം കര്‍ണന്‍ അനുസരിക്കാതിരുന്നതിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്യാന്‍ ഉത്തവിട്ടത്. എന്നാല്‍ ഒരു മാസത്തിനുമേലായി കര്‍ണന്‍ ഒളിവിലായിരുന്നു. താനൊരു ദളിതനായതുകൊണ്ടാണ് തനിക്കെതിരേ സുപ്രിം കോടതി നടപടിയെടുക്കുന്നതെന്നായിരുന്നു കര്‍ണന്റെ പരാതി. പൊലീസിനെ വെട്ടിച്ച് കേരളത്തില്‍ അടക്കം ഒളിവില്‍ കഴിഞ്ഞിരുന്ന കര്‍ണനെ ഇന്നലെ വൈകുന്നേരം കോയമ്പത്തൂരില്‍വച്ച് ബംഗാള്‍ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. നേരത്തെ കര്‍ണന്റെ പ്രസ്താവനകള്‍ പ്രസിദ്ധീകരിക്കരുതെന്നു സുപ്രിം കോടതി മാധ്യമങ്ങള്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു. അറസ്റ്റിലായ കര്‍ണനെ ഇന്നു തമിഴ്‌നാട്ടില്‍ നിന്നും കൊല്‍ക്കത്തയിലേക്കു കൊണ്ടുപോകും.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍