UPDATES

മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്റ്റ സെദല്‍വാദിന്റെ അറസ്റ്റ് സുപ്രീംകോടതി തടഞ്ഞു

അഴിമുഖം പ്രതിനിധി

ഗുല്‍ഭര്‍ഗ ഹൗസിംഗ് സൊസൈറ്റി ഫണ്ട് തിരിമറിക്കേസില്‍ മനുഷ്യവകാശ പ്രവര്‍ത്തക ടീസ്റ്റ സെദല്‍വാദിന്റെ അറസ്റ്റ് സൂപ്രീം കോടതി തടഞ്ഞു. നാളെ രാവിലെവരെ ടീസ്റ്റയെ അറസ്റ്റ് ചെയ്യരുതെന്നാണ് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. 

ഗോധ്ര കലാപത്തില്‍ കത്തിനശിച്ച ഗുല്‍ഭര്‍ഗ ഹൗസിംഗ് സൊസൈറ്റിയുടെ കെട്ടിടം മ്യൂസിയമാക്കുന്നതിന് ഫണ്ട് പിരിച്ചതില്‍ ക്രമക്കേട് കാട്ടി എന്നതാണ് ടീസ്റ്റക്കെതിരായ കുറ്റം. കേസില്‍ ടീസ്റ്റയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഗുജറാത്ത് ഹൈക്കോടതി ഇന്ന് രാവിലെ നിരസിച്ചിരുന്നു. ടീസ്റ്റയുടെ ഭര്‍ത്താവ് ജാവേദ് ആനന്ദും കേസില്‍ പ്രതിയാണ്. 

ആരോപണവിധേയര്‍ കേസുമായി ബന്ധപ്പെട്ട അന്വേഷണ ഉദ്യാഗസ്ഥരുമായി സഹകരിക്കുന്നില്ലെന്നും, ഫണ്ട് തിരമറി നടന്നതായി പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതിനാലുമാണ് ജാമ്യാപേക്ഷ നിരസിക്കുന്നതെന്ന് കോടതി വ്യക്തമാക്കി. ഇതോടെ ഗുജറാത്ത് പോലീസ് മുംബൈ െ്രെകംബ്രാഞ്ചുമായി ബന്ധപ്പെട്ട് ടീസ്റ്റയുടെ വീട്ടിലെത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല. 

കേസുമായി ബന്ധപ്പെട്ട് ഇരുവരും നേരത്തെ ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും കേസ് ഫയല്‍ ചെയ്തിരിക്കുന്നത് ഗുജറാത്തിലായതിനാല്‍ ഗുജറാത്ത് ഹൈക്കോടതിയെ സമീപിക്കാനായിരുന്നു നിര്‍ദ്ദേശം. ഇതേത്തുടര്‍ന്നാണ് ഇരുവരും ഗുജറാത്ത് ഹൈക്കോടതിയില്‍ മുന്‍കൂര്‍ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. 

ഗോധ്ര കലാപക്കേസിലെ ഇരകള്‍ക്ക് ആവശ്യമായ നിയമസഹായവും മറ്റും നല്‍കിയിരുന്ന സന്നദ്ധപ്രവര്‍ത്തകയാണ് ടീസ്റ്റ.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍