UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കേന്ദ്രത്തിന്റെ ‘ഒളിഞ്ഞുനോട്ട’ പദ്ധതിയിൽ ഇടപെടാൻ സുപ്രീംകോടതി; ആഭ്യന്തരമന്ത്രാലയത്തിനെതിരായ ഹരജികൾ സ്വീകരിച്ചു

രാജ്യത്തെ ഏതൊരു വ്യക്തിയുടെയും സ്ഥാപനങ്ങളുടെയും കമ്പ്യൂട്ടർ ഡിവൈസുകളിലേക്ക് കടന്നുകയറാനും അതിലെ വിവരങ്ങൾ ശേഖരിക്കാനും അന്വേഷണ ഏജൻസികൾക്ക് അനുവാദം നൽകാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരായ ഹരജികൾ സുപ്രീംകോടതി അനുവദിച്ചു.ഈ ഹരജികളിന്മേല്‍ കേന്ദ്ര സർക്കാർ ആറാഴ്ചയ്ക്കകം മറുപടി ഫയൽ ചെയ്യണമെന്ന് കോടതി ആവശ്യപ്പെട്ടു.

വക്കീലായ ശ്രേയ സിംഘാൾ, തൃണമൂൽ നേതാവ് മഹുവ മോയിത്ര എന്നിവരും ഹരജി നല്‍കി കക്ഷികളുടെ കൂട്ടത്തിലുണ്ട്. സർക്കാരിന്റെ ഉത്തരവ് സ്വകാര്യത എന്ന മൗലികാവകാശത്തിനു വിരുദ്ധമാണെന്ന് ഹരജി ചൂണ്ടിക്കാട്ടി. ഉത്തരവിറക്കിയ ആഭ്യന്തര മന്ത്രാലയമാണ് ഹരജിക്ക് മറുപടി നൽകേണ്ടത്.

ആറ് ആഴ്ചയാണ് സമയം നൽകിയിട്ടുള്ളത്. കേന്ദ്രത്തിന്റെ മറുപടി കൂടി പരിഗണിച്ചാണ് ഉത്തരവ് സ്റ്റേ ചെയ്യേണ്ടതുണ്ടോയെന്ന് തീരുമാനിക്കുക.

പത്ത് കേന്ദ്ര അന്വേഷണ ഏജൻസികൾക്കാണ് സ്വകാര്യതയിലേക്ക് കടന്നു കയറാനുള്ള അനുവാദം സർക്കാർ ഒരു ഉത്തരവിലൂടെ നല്കിയത്. കഴിഞ്ഞവർഷം ഡിസംബറിലായിരുന്നു ഉത്തരവ്.

ഒളിഞ്ഞുനോട്ടം നടത്താൻ അനുവാദമുള്ള ഏജൻസികൾ

1. ഇന്റലിജൻസ് ബ്യൂറോ
2. നാർകോടിക്സ് കൺട്രോൾ ബ്യൂറോ
3. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്
4. സെന്‍ട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ്
5. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ്
6. നാഷണൽ ഇൻവസ്റ്റിഗേഷൻ ഏജൻസി
7. കാബിനറ്റ് സെക്രട്ടേറിയറ്റ് (റിസർച്ച് ആൻഡ് അനാലിസിസ് വിങ്)
8. ഡയറക്ടറേറ്റ് ഓഫ് സിഗ്നൽ ഇന്റലിജൻസ് (ജമ്മു കശ്മീർ, നോർത്ത്-ഈസ്റ്റ്, അസം)
9. ഡൽഹി പൊലീസ് കമ്മീഷണർ
10. സിബിഐ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍