UPDATES

വ്യാപം സിബിഐ അന്വേഷണ ഹര്‍ജി വ്യാഴാഴ്ച സുപ്രീംകോടതി പരിഗണിക്കും

അഴിമുഖം പ്രതിനിധി

വ്യാപം അഴിമതി സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യമപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ദ്വിഗ് വിജയ് സിങ് സുംപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജി വ്യാഴാഴ്ച പരിഗണിക്കും. അതേസമയം വ്യാപാം അഴിമതി കേസില്‍ പൊലീസ് നാലു മാസം മുമ്പ് ചോദ്യം ചെയ്ത ഒരാളെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. പൊലീസ് കോണ്‍സ്റ്റബിളായ രമാകാന്ത് പാണ്ഡെയെയാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ പാണ്ഡെ മദ്യപാനിയാണെന്നും കടബാധ്യത മൂലമാണ് ആത്മഹത്യ ചെയ്തുവെന്നുമാണ് പൊലീസ് പറയുന്നത്.

അതേസമയം സിബിഐ അന്വേഷണത്തിന് തയ്യാറാണെന്നും അതിനായി ഹൈക്കോടതിയില്‍ അപേക്ഷ നല്‍കുമെന്നും മധ്യപ്രദേശ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ശിവരാജ്‌സിങ് ചൗഹാന്‍ പറഞ്ഞു. നേരത്തെ കോണ്‍ഗ്രസ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടപ്പോള്‍ ചൗഹാനത് തള്ളിയിരുന്നു. ഹൈക്കോടതി നിരസിച്ച ആവശ്യമാണ് എന്നായിരുന്നു ചൗഹാന്‍ പറഞ്ഞിരുന്നത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ടു കൊണ്ടുള്ള ഹര്‍ജി വ്യാഴാഴ്ച കേള്‍ക്കുമെന്ന് സുപ്രീംകോടതി തീരുമാനിച്ചതിന് പിന്നാലെയാണ് ചൗഹാന്റെ മനംമാറ്റം. വ്യാപം അഴിമതിയില്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയും ഗവര്‍ണറും അടക്കമുള്ള ഉന്നതര്‍ സംശയത്തിന്റെ നിഴലിലാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍