UPDATES

അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷ സുപ്രീംകോടതി റദ്ദാക്കി

അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷ സുപ്രീംകോടതി റദ്ദാക്കി. നാലാഴ്ചയ്ക്കകം പുതിയ പരീക്ഷ നടത്തണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. ചോദ്യ പേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്നാണ് കോടതി പരീക്ഷ റദ്ദാക്കിയത്. മേയ് മൂന്നിന് രാജ്യമെമ്പാടും നടന്ന പരീക്ഷയില്‍ ഹരിയാനയിലാണ് ചോദ്യം ചോര്‍ന്നതായി കണ്ടെത്തിയത്. 12 പേര്‍ ഈ കേസില്‍ പൊലീസ് പിടിയിലായിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് വാട്‌സ്അപ്പിലൂടേയും എസ്എംഎസിലൂടേയും ഉത്തരങ്ങള്‍ അയച്ചു കൊടുത്ത രൂപ് സിംഗിനെ പിടികൂടാനായിട്ടില്ല. 6.30 ലക്ഷം വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയിരുന്നത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍