UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സുപ്രീം കോടതി വിധി; പൊട്ടിക്കരഞ്ഞ് ശശികല, ആഹ്ലാദപ്രകടനം നടത്തി ഒപിഎസ് ക്യാമ്പ്

ചെന്നൈയില്‍ അക്രമണസംഭവങ്ങള്‍ക്കു സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശശികല കുറ്റക്കാരിയാണെന്ന സുപ്രീം കോടതി വിധി വന്നതിനു പിന്നാലെ തമിഴ്‌നാട്ടില്‍ നാടകീയ സംഭവങ്ങള്‍. വിധിയെ സ്വാഗതം ചെയ്തു പനീര്‍ശെല്‍വം ക്യാമ്പ് ആഹ്ലാദ പ്രകടനം ആരംഭിച്ചപ്പോള്‍ വിധി കേട്ട് ശശികല പൊട്ടിക്കരഞ്ഞതായാണ് അവരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. സുപ്രീം കോടതി വിധി ശശികല അറിയുന്നതു കൂവത്തൂര്‍ റിസോര്‍ട്ടില്‍ വച്ചാണ്. ഇവിടെയാണു തന്നെ അനുകൂലിക്കുന്നവരെന്നു പറയുന്ന എ ഐ എഡിഎംകെ എംഎല്‍എമാരെ ശശികല പാര്‍പ്പിച്ചിരിക്കുന്നത്. തത്കാലം റിസോര്‍ട്ടില്‍ തന്നെ തുടരനാണ് ശശികല തീരുമാനിച്ചിരിക്കുന്നതെന്നും അറിയുന്നു. ബെംഗളൂരു കോടതിയില്‍ കീഴടങ്ങാനാണു സുപ്രീം കോടതി വിധിയില്‍ പറഞ്ഞിരിക്കുന്നത്. റിസോര്‍ട്ടില്‍ വന്‍ പൊലീസ് സന്നാഹം തമ്പടിച്ചിരിക്കുകയാണ്.

അതേസമയം സുപ്രീം കോടതിയെ വിധിയെ സ്വാഗതം ചെയ്ത ഡിഎംകെ നിയമം നടപ്പിലാക്കപ്പെട്ടതായി പറഞ്ഞു. തമിഴ്‌നാട്ടില്‍ പുതിയ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ഗവര്‍ണര്‍ അടിയന്തിരമായി നടപടികള്‍ സ്വീകരിക്കണമെന്നും ഡിഎംകെ നേതാവ് എം കെ സ്റ്റാലിന്‍ ആവശ്യപ്പെട്ടു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍