UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കനയ്യയുടെ ജാമ്യാപേക്ഷ നാളെ സുപ്രീംകോടതി പരിഗണിക്കും

Avatar

അഴിമുഖം പ്രതിനിധി

രാജ്യദ്രോഹ കുറ്റം ചുമത്തി ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത ജെഎന്‍യു എസ് യു പ്രസിഡന്റ് കനയ്യ കുമാറിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി നാളെ പരിഗണിക്കും. ജയിലില്‍ വച്ച് ആക്രമിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും ജീവന് ഭീഷണിയുണ്ടെന്നും കനയ്യയുടെ ജാമ്യാപേക്ഷയില്‍ കോടതിയെ അറിയിച്ചു. തനിക്കെതിരായ രാജ്യ ദ്രോഹ കുറ്റം റദ്ദാക്കണമെന്നും കനയ്യ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

കനയ്യ കുമാറിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികള്‍ മണ്ഡി ഹൗസില്‍ നിന്നും ജന്തര്‍ മന്ദിറിലേക്ക് പ്രകടനം നടത്തി. മാര്‍ച്ച് നടത്താനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് സര്‍വകലാശാല വിസി വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും വിദ്യാര്‍ത്ഥികള്‍ അത് തള്ളിക്കളഞ്ഞിരുന്നു. എ ഐ എസ് എഫ് നേതാവായ കനയ്യയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംഘടനയും മണ്ഡി ഹൗസില്‍ നിന്ന് പ്രത്യേക പ്രകടനം സംഘടിപ്പിക്കുന്നുണ്ട്. ഞാന്‍ കനയ്യയാകുന്ന് എന്ന് എഴുതിയ ടി-ഷര്‍ട്ട് ധരിച്ചു കൊണ്ടാണ് വിദ്യാര്‍ത്ഥികള്‍ കനയ്യയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനെത്തിയത്.

സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട് പ്രകടനം നടത്താന്‍ ഒരുങ്ങുന്ന വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ഡല്‍ഹിയും ഇന്ത്യയും കനയ്യയെ വിട്ടയ്ക്കണമെന്ന് ആവശ്യപ്പെടുന്നുവെന്നും രാജ്യത്തിന്റെ ആവശ്യമിതാണെന്നും വൃന്ദ പറഞ്ഞു.


അലിഗഢ് മുസ്ലിം സര്‍വകലാശാലയിലേയും പുനൈ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലേയും അധ്യാപകരും ഹൈദരാബാദ് സര്‍വകലാശാലയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും മാര്‍ച്ചില്‍ പങ്കെടുക്കാനെത്തി. ദല്‍ഹി സര്‍വകലാശാല ടീച്ചേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് നന്ദിത നരെയ്ന്‍ അടക്കമുള്ള അധ്യാപകര്‍ ജെഎന്‍യു വിദ്യാര്‍ത്ഥികളുടെ ഐക്യദാര്‍ഢ്യ പ്രകടനത്തില്‍ പങ്കുചേര്‍ന്നു. അലഹബാദ് സര്‍വകലാശാല വിദ്യാര്‍ത്ഥികളും പ്രകടനത്തില്‍ പങ്കെടുക്കാന്‍ എത്തിയിട്ടുണ്ട്. അഭിനേതാവും ജെഎന്‍യു പൂര്‍വ വിദ്യാര്‍ത്ഥിയുമായ സ്വര ഭാസ്‌കറും പ്രകടനത്തില്‍ പങ്കെടുക്കാനെത്തി. 

ജെഎന്‍യു വിഷയത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തില്‍ ആംആദ്മി പാര്‍ട്ടി പ്രതിനിധി സംഘം രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിയെ സന്ദര്‍ശിച്ചു. നേരത്തെ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയും രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ സന്ദര്‍ശിച്ചിരുന്നു.


കനയ്യയെ ഹാജരാക്കുന്നതിനിടെ പട്യാല ഹൗസ് കോടതിയില്‍ ബിജെപി അനുകൂല അഭിഭാഷകര്‍ നടത്തി അക്രമത്തില്‍ കുറ്റക്കാരായ അഭിഭാഷകര്‍ക്ക് നേരെ ബാര്‍ കൗണ്‍സില്‍ സ്വീകരിക്കും. ബിസിഐ ചെയര്‍മാനായ മനന്‍ കുമാര്‍ മിശ്ര കനയ്യയോടും മാധ്യമ പ്രവര്‍ത്തകരോടും മാപ്പ് ചോദിച്ചു. കുറ്റക്കാരായ അഭിഭാഷകര്‍ക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കനയ്യയെ പിന്തുണച്ച് സംസാരിച്ചയാളെ പട്യാല കോടതി പരിസരത്ത് വച്ച് അഭിഭാഷകര്‍ മര്‍ദ്ദിച്ച സംഭവത്തില്‍ ഡല്‍ഹി പൊലീസ് കേസെടുത്തു. സുരക്ഷ ഭീതിയുള്ളതിനാല്‍ എസ് എ ആര്‍ ഗിലാനിയെ പട്യാല ഹൗസ് കോടതിയില്‍ ഹാജരേക്കണ്ടതില്ലെന്ന് പൊലീസ് തീരുമാനിച്ചു.


പട്യാല ഹൗസ് കോടതിയില്‍ കനയ്യയ്ക്കുനേരെ നടന്ന ആക്രമണം പ്രത്യേക് അന്വേഷണ സംഘം അന്വേഷിക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. ഇന്നലെ പാട്യാല കോടതിയില്‍ നടന്ന സംഭവങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ട് മുദ്ര വച്ച കവറില്‍ ദല്‍ഹി ഹൈക്കോടതി രജിസ്ട്രി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു.

സുപ്രീംകോടതി നിയോഗിച്ച അഭിഭാഷകരുടെ സമിതി റിപ്പോര്‍ട്ടും ഇന്നലത്തെ സന്ദര്‍ശനത്തിന്റെ മൊബൈല്‍ വീഡിയോ ദൃശ്യങ്ങളും അടങ്ങിയ പെന്‍ഡ്രൈവും കോടതിയില്‍ സമര്‍പ്പിച്ചു.


ഒരു കനയ്യയെ ജയിലില്‍ അടച്ചതുകൊണ്ട് മാത്രം ഭാരതത്തിലെ പുരോഗമന വിദ്യാര്‍ഥി സംഘടനകളെ അടിച്ചമര്‍ത്താന്‍ ആകില്ല എന്ന് എ ഐ എസ് എഫ് സംസ്ഥാന സെക്രട്ടറി ശുഭേഷ് സുധാകരന്‍. ജെ എന്‍ യുവില്‍ നടന്ന ഫാസിസ്റ്റ് അതിക്രമങ്ങള്‍ക്കും ജെഎന്‍യു വിദ്യാര്‍ത്ഥി പ്രസിഡന്റ് കനയ്യകുമാറിനെ അറസ്റ്റ്‌ചെയ്തതില്‍ പ്രതിഷേധിച്ചു എ ഐ എസ് എഫ് രാജ്ഭവനിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ശുഭേഷ് സുധാകരന്‍.

സംഘപരിവാര്‍ വിരുദ്ധ മുദ്രാവാക്യങ്ങളുയര്‍ത്തി ഉച്ചക്ക് ഒരു മണിയോട് കൂടി മ്യൂസിയം റോഡില്‍ നിന്നും ആരംഭിച്ച പ്രതിഷേധ മാര്‍ച്ച് സമാധാനപരം ആയിരുന്നു. പാട്ടുകള്‍പാടിയും ആര്‍എസ്എസ് വിരുദ്ധ പ്ലക്കാര്‍ഡുകള്‍ പ്രകടനക്കാര്‍ ഉയര്‍ത്തിക്കാട്ടിയും. എ ഐ എസ് എഫ് സംസ്ഥാനജോയിന്റ് സെക്രട്ടറി അരുണ്‍ ബാബു, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അല്‍ജിഹാന്‍ എന്നിവര്‍ സംസാരിച്ചു. എ ഐ ഡി എസ് ഒ മുന്‍സംസ്ഥാന സെക്രട്ടറി ഷാജിര്‍ഖാനും പ്രതിഷേധത്തിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു സംസാരിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍