UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മതത്തിന്‍റെ പേരില്‍ വോട്ട് ചോദിക്കുന്നത് സുപ്രീംകോടതി നിരോധിച്ചു

മതം, ജാതി, ഭാഷ, സമുദായം എന്നിവയുടെ പേരില്‍ സ്ഥാനാര്‍ത്ഥികള്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതും കോടതി നിരോധിച്ചു. ഇത്തരത്തിലുള്ള പ്രചാരണം കുറ്റകരമാണെന്നും കോടതി വ്യക്തമാക്കി.

തിരഞ്ഞെടുപ്പുകളില്‍ മതത്തിന്റെ പേരില്‍ വോട്ട് ചോദിക്കുന്നത് സുപ്രീംകോടതി നിരോധിച്ചു. സുപ്രീംകോടതിയുടെ ഏഴംഗ ഭരണഘടനാ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. തിരഞ്ഞെടുപ്പ് മതേതര പ്രക്രിയയാണ്. മതത്തിനവിടെ സ്ഥാനമില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. മൂന്നു ജഡ്ജിമാര്‍ ഭിന്നാഭിപ്രായം രേഖപ്പെടുത്തി.

ജനപ്രതിനിധികളുടെ പ്രവര്‍ത്തനം മതനിരപേക്ഷതയില്‍ ഊന്നിയതായിരിക്കണം. മതം, ജാതി, ഭാഷ, സമുദായം എന്നിവയുടെ പേരില്‍ സ്ഥാനാര്‍ത്ഥികള്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതും കോടതി നിരോധിച്ചു. ഇത്തരത്തിലുള്ള പ്രചാരണം കുറ്റകരമാണെന്നും കോടതി വ്യക്തമാക്കി. ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധം തികച്ചും വ്യക്തിപരമാണ്. ഭരണകൂടത്തിന് അതില്‍ ഇടപെടാന്‍ അധികാരമില്ലെന്നും കോടതി നിരീക്ഷിച്ചു. തിരഞ്ഞെടുപ്പു നേട്ടങ്ങള്‍ക്കായി മതത്തെ ഉപയോഗപ്പെടുത്തുന്നതു തിരഞ്ഞെടുപ്പു നിയമപ്രകാരം അഴിമതി വിഭാഗത്തില്‍ ഉള്‍പ്പെടുത്താമോ എന്ന കാര്യവും കോടതി പരിശോധിച്ചു. ഹിന്ദുത്വം മതമല്ല, ജീവിത രീതിയാണെന്ന വിധിക്കെതിരായ ഹര്‍ജികള്‍ കോടതി തീര്‍പ്പാക്കി.

1992ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ നിരവധി സ്ഥാനാര്‍ത്ഥികള്‍ മതത്തെ മുന്‍ നിര്‍ത്തി പ്രചാരണം നടത്തിയതായി കേസുണ്ടായി. 1995ല്‍ മൂന്നംഗ സുപ്രീം കോടതി ബഞ്ച് മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് കേസുമായി ബന്ധപ്പെട്ട് ഹിന്ദുത്വം എന്നത് ഈ പ്രദേശത്തെ ജനങ്ങളുടെ ജീവിതരീതിയും മാനസികാവസ്ഥയുമാണ്’ എന്നു പറഞ്ഞിരുന്നു. തുടര്‍ന്ന്, ഈ കാര്യം ഏഴംഗ ഭരണഘടനാ ബഞ്ചിന്റെ പരിഗണനയ്ക്കു വിടാന്‍ 2014 ഫെബ്രുവരിയില്‍ സുപ്രീം കോടതി തീരുമാനിക്കുകയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍