UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുത്തലാഖ് കേസില്‍ സുപ്രീംകോടതി വാദം പൂര്‍ത്തിയാക്കി; വിധി പറയാന്‍ മാറ്റി

ഏഴ് ഹര്‍ജികളാണ് മുത്തലാഖുമായി ബന്ധപ്പെട്ട് പരിഗണിക്കുന്നത്. ഇതില്‍ അഞ്ചെണ്ണം മുത്തലാഖിനെയും ബഹുഭാര്യാത്വത്തേയും എതിര്‍ത്തുകൊണ്ട് മുസ്ലീം സ്ത്രീകള്‍ സമര്‍പ്പിച്ചതാണ്.

ത്തലാഖ് കേസില്‍ സുപ്രീംകോടതി വാദം പൂര്‍ത്തിയാക്കുകയും വിധി പറയാന്‍ മാറ്റി വയ്ക്കുകയും ചെയ്തു. മുത്തലാഖിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്യുന്ന ഹര്‍ജികളാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. മേയ് 11 മുതല്‍ എല്ലാ ദിവസവും കേസില്‍ കോടതി വാദം കേള്‍ക്കുകയായിരുന്നു. വിവാഹ കരാറില്‍ സ്ത്രീകള്‍ക്ക് മുത്തലാഖിനെതിരെ നിലപാട് സ്വീകരിക്കാനുള്ള അവകാശം അംഗീകരിച്ച് കൊടുക്കുമോ എന്ന് ചീഫ് ജസ്റ്റിസ് ജെഎസ് ഖെഹാര്‍ അദ്ധ്യക്ഷനായ
അഞ്ചംഗ ഭരണഘടനാ ബെഞ്ച് കഴിഞ്ഞ ദിവസം അഖിലേന്ത്യാ മുസ്ലീം വ്യക്തിനിയമ ബോഡിനോട് ചോദിച്ചിരുന്നു. ഇക്കാര്യം പരിശോധിച്ചിട്ട് പറയാമെന്നാണ് മുസ്ലീം വ്യക്തിനിയമ ബോഡിന്റെ അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയെ അറിയിച്ചത്.

മുത്തലാഖ് ഇസ്ലാം മതവിശ്വാസത്തിന്റെ അവിഭാജ്യ ഘടകമല്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചത്. ജസ്റ്റിസുമാരായ കുര്യന്‍ ജോസഫ്, യുയു ലളിത്, ആര്‍എഫ് നരിമാന്‍, അബ്ദുള്‍ നസീര്‍ എന്നിവര്‍ ഉള്‍പ്പെട്ട ബഞ്ച് ഏഴ് ഹര്‍ജികളാണ് മുത്തലാഖുമായി ബന്ധപ്പെട്ട് പരിഗണിക്കുന്നത്. ഇതില്‍ അഞ്ചെണ്ണം മുത്തലാഖിനെയും ബഹുഭാര്യാത്വത്തേയും എതിര്‍ത്തുകൊണ്ട് മുസ്ലീം സ്ത്രീകള്‍ സമര്‍പ്പിച്ചതാണ്. മുത്തലാഖ് 1400 വര്‍ഷമായി നിലവിലുള്ള സമ്പ്രദായമാണെന്നും മതവിശ്വാസത്തിന്റെ ഭാഗമായ ഇത്തരം കാര്യങ്ങള്‍ കോടതി ഇടപെടാന്‍ പാടില്ലെന്നുമാണ് കപില്‍ സിബല്‍ വാദിച്ചത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍