UPDATES

സിവിസി റിപ്പോര്‍ട്ടിന് അലോക് വര്‍മ മറുപടി നല്‍കണം, വര്‍മയ്‌ക്കെതിരെ അന്വേഷണം ആവശ്യപ്പെടുന്ന ആരോപണങ്ങളുമെന്ന് സുപ്രീം കോടതി

സമ്മിശ്രമായ വിലയിരുത്തലാണ് റിപ്പോര്‍ട്ടിലേതെന്ന് കോടതി പരാമര്‍ശിച്ചു. ഈ റിപ്പോര്‍ട്ട് നിങ്ങള്‍ക്ക് മുദ്ര വച്ച കവറില്‍ തരാം. മറുപടി മുദ്ര വച്ച കവറില്‍ തന്നെ തരിക – ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അലോക് വര്‍മയോട് പറഞ്ഞു.

കേസ് അട്ടിമറിക്കാന്‍ കൈക്കൂലി നല്‍കിയെന്ന ആരോപണത്തില്‍ സിബിഐ ഡയറക്ടര്‍ അലോക് വര്‍മ്മയ്ക്ക് കളീന് ചിറ്റ് നല്‍കാതെ സുപ്രീം കോടതിയില്‍ സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്റെ (സിവിസി) റിപ്പോര്‍ട്ട്. സിവിസി കമ്മീഷന്‍ അന്വേഷണ റിപ്പോര്‍ട്ടിന് മറുപടി നല്‍കാന്‍ അലോക് വര്‍മയോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് സുപ്രീം കോടതിയോട് ഇക്കാര്യം ആവശ്യപ്പെട്ടത്. വര്‍മയ്‌ക്കെതിരായ ചില ആരോപണങ്ങളില്‍ തുടരന്വേഷണത്തിന് സിവിസി കോടതിയുടെ അനുമതി തേടി. സിവിസി റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് മുദ്ര വച്ച കവറില്‍ കൈമാറാന്‍ അറ്റോര്‍ണി ജനറലിനും സോളിസിറ്റര്‍ ജനറലിനും കോടതി നിര്‍ദ്ദേശം നല്‍കി. ചൊവ്വാഴ്ച കേസ് പരിഗണിക്കും. സമ്മിശ്രമായ വിലയിരുത്തലാണ് റിപ്പോര്‍ട്ടിലേതെന്ന് കോടതി പരാമര്‍ശിച്ചു. ഈ റിപ്പോര്‍ട്ട് നിങ്ങള്‍ക്ക് മുദ്ര വച്ച കവറില്‍ തരാം. മറുപടി മുദ്ര വച്ച കവറില്‍ തന്നെ തരിക – ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അലോക് വര്‍മയോട് പറഞ്ഞു.

സ്‌പെഷല്‍ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി അവധിയില്‍ വിട്ടിരിക്കുന്ന രാകേഷ് അസ്താന, അലോക് വര്‍മയ്‌ക്കെതിരെ നല്‍കിയ പരാതി അന്വേഷിച്ചാണ് സിവിസി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുന്നത്. കേസുമായി ബന്ധപ്പെട്ട് വര്‍മ കൈക്കൂലി വാങ്ങിയെന്നാണ് അസ്താനയുടെ ആരോപണം. അതേസമയം ഇത് സംബന്ധിച്ച് തെളിവുകളൊന്നും സിവിസിക്ക് കണ്ടെത്താനായില്ലെന്ന് സോഴ്‌സുകളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു. സിവിസി (സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്‍) റിപ്പോര്‍ട്ടില്‍ അലോക് വര്‍മയ്‌ക്കെതിരെ അന്വേഷണം ആവശ്യപ്പെടുന്ന ആരോപണങ്ങളുമുണ്ടെന്ന് സുപ്രീം കോടതി പറഞ്ഞു. സിബിഐയുടെ വിശ്വാസ്യത ഉറപ്പുനവരുത്തുന്നതിനാണ് അലോക് വര്‍മയുടെ മറുപടി തേടിയത് എന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പറഞ്ഞു. തന്നെ സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയതിനെതിരെ അലോക് വര്‍മ നല്‍കിയ ഹര്‍ജിക്ക് പുറമെ കോമണ്‍ കോസ് എന്ന എന്‍ജിഒ, സിബിഐ ഉദ്യോഗസ്ഥര്‍ക്കെതിരെ എസ് ഐ ടി അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയും സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്.

വിരമിച്ച ജഡ്ജി എകെ പട്‌നായികിന്റെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തി രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കാനാണ് സുപ്രീം കോടതി സിവിസിയോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഒരു ദിവസം വൈകിയതിന് സിവിസി സുപ്രീം കോടതിയോട് ക്ഷമ ചോദിച്ചിരുന്നു. അലോക് വര്‍മ സിവിസി അന്വേഷണ സമിതിക്ക് മുന്നില്‍ ഹാജരായിരുന്നു. രാകേഷ് അസ്താനയും കമ്മീഷന് മൊഴി നല്‍കിയിരുന്നു. ഇടക്കാല ഡയറക്ടറായി നിയമിച്ചിരിക്കുന്ന നാഗേശ്വര റാവു നയപരമായ തീരുമാനങ്ങളൊന്നും എടുക്കരുതെന്നും നാഗേശ്വര റാവുവിന്റെ തീരുമാനങ്ങളും നടപടികളും സംബന്ധിച്ച് റിപ്പോര്‍ട്ട് വേണമെന്നും സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇത് സംബന്ധിച്ച റിപ്പോര്‍ട്ടും വിജിലന്‍സ് കമ്മീഷന്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍