UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജല്ലിക്കട്ട് കേസില്‍ വിധി പറയുന്നത് സുപ്രീംകോടതി മാറ്റി

മൃഗസംരക്ഷണത്തിനൊപ്പം പരമ്പര്യവും പരിഗണിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു.

ജല്ലിക്കെട്ട് നിരോധനം നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ വിധി പുറപ്പെടുവിക്കുന്നത് സുപ്രീംകോടതി മാറ്റി. വിധി പറയുന്നത് ഒരാഴ്ചത്തേയ്ക്കാണ് മാറ്റി വച്ചത്. കേന്ദ്രസര്‍ക്കാരിന്‌റെ ആവശ്യപ്രകാരമാണിത്. മൃഗസംരക്ഷണത്തിനൊപ്പം പരമ്പര്യവും പരിഗണിക്കണമെന്ന് കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോണി ജനറല്‍ മുകുള്‍ റോത്താഗി ആവശ്യപ്പെട്ടു. ജല്ലിക്കെട്ട് നിരോധനത്തെ തുടര്ന്നുള്ള ക്രമസമാധാന പ്രശ്‌നങ്ങളില്‍ തമിഴ്‌നാട് സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്തി വരുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍