UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശശികല ഉടന്‍ കീഴടങ്ങണം: കൂടുതല്‍ സമയം വേണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

ശശികല ഇന്ന് വൈകുന്നേരത്തോടെ ബംഗളൂരുവിലെത്തിയേക്കും.

അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശിക്ഷ ശരിവച്ച സാഹചര്യത്തില്‍ എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി വികെ ശശികല ഉടന്‍ കീഴടങ്ങണമെന്ന് സുപ്രീംകോടതി. കീഴടങ്ങാന്‍ കൂടുതല്‍ സമയം വേണമെന്ന ശശികലയുടെ ആവശ്യം സുപ്രീംകോടതി തള്ളി. മുന്‍ ഉത്തരവിലെ ഒരു വാക്ക് പോലും മാറ്റാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ഉടന്‍ എന്ന വാക്കിന്‍റെ അര്‍ത്ഥം അറിയില്ലേ എന്ന് കോടതി ചോദിച്ചു.

ശശികലയുടെ അഭിഭാഷകന്‍ ബംഗളൂരു കോടതിയിലെത്തിയിട്ടുണ്ട്. ശശികല ഇന്ന് വൈകുന്നേരത്തോടെ ബംഗളൂരുവിലെത്തും. അഞ്ച് മണിയോടെ ശശികല ബംഗളൂരു കോടതിയില്‍ എത്തിയേക്കും. മറ്റ് പ്രതികളായ ഇളവരസിയും സുധാകരനും ശശികലയോടൊപ്പം ഇന്ന് ബംഗളൂരുവിലെത്തും.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍