UPDATES

‘ഖേദ പ്രകടനം എന്നാൽ മാപ്പ് തന്നെ’; റഫാല്‍ വിവാദ പരാമര്‍ശത്തിൽ രാഹുല്‍ ഗാന്ധി സുപ്രീം കോടതിയില്‍ മാപ്പ് പറഞ്ഞു

രേഖാമൂലം തന്നെ മാപ്പ് പറയണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്‌.

റഫാല്‍ കേസിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെത്തിരെ നടത്തി വിവാദ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധി സുപ്രീം കോടതിയില്‍ മാപ്പ് പറഞ്ഞു. ചൗക്കിദാര്‍ ചോര്‍ ഹേ എന്ന് കോടതിയും സമ്മതിച്ചുവെന്ന രാഹുലിന്റെ പരാമര്‍ശത്തിലാണ് സുപ്രീം കോടതിയുടെ കടുത്ത നിലപാടിനെ തുടര്‍ന്ന് രാഹുഗാന്ധി മാപ്പ് പറയാൻ തയ്യാറായത്. പ്രസ്താവനയിൽ ഖേദ പ്രകടനം എന്നത് മാറ്റി മാപ്പ് പറയുന്ന തരത്തിലേക്ക് രാഹുല്‍ എത്തിയത്. എന്നാൽ രേഖാമൂലം തന്നെ മാപ്പ് പറയണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്‌. കോടതി നിര്‍ദേശ പ്രകാരം പുതുക്കിയ സത്യവാങ്മൂലം തിങ്കളാഴ്ച സമർപ്പിക്കും.

ഖേദ പ്രകടനം മാത്രം പോര നിരുപാധികം മാപ്പ് പറയണമെന്നായിരുന്നു എതിര്‍ കക്ഷിയായ ബിജെപി നേതാവ്‌ മീനാക്ഷി ലേഖിയുടെ ആവശ്യം. കോടതി ശക്തമായ ഭാഷയിൽ വിമർശനം ഉന്നയിച്ചതിന് പിറകെ ഖേദ പ്രകടനവും മാപ്പ് പറയലും ഒന്നു തന്നെയാണെന്ന് രാഹുല്‍ ഗാന്ധിക്ക് വേണ്ടി ഹാജരായ മനു അഭിഷേക് സിങ്‌വി കോടതിയില്‍ വ്യക്തമാക്കുകയായിരുന്നു. താൻ നിഘണ്ടു പരിശോധിച്ചു, ഖേധം പ്രകടിപ്പിക്കുക എന്നാൽ മാപ്പുപറയുന്നതിന് സമാനമാണെന്നും മനു അഭിഷേക് സിങ്വി കോടതിയിൽ വ്യക്തമാക്കി.  രാഹുലിന്റെ ഖേദ പ്രകടനം താന്‍ ആവര്‍ത്തിക്കുകയാണെന്നും മനു അഭിഷേക് സിങ്‌വി കോടതിയില്‍ പറഞ്ഞു. എന്നാൽ എതിര്‍ കക്ഷികള്‍ സത്യവാങ്മൂലം വികലമാക്കിയാണ് എതിര്‍ഭാഗം അവതരിപ്പിച്ചതെന്ന് മനു അഭിഷേക് സിങ്‌വി ആരോപിച്ചു.

കേസ് പരിഗണിച്ച സുപ്രീം കോടതി റാഫേല്‍ കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. രാഷ്ട്രീയ പ്രചാരത്തിന്റെ ചൂടിലായിരുന്ന താന്‍ ആ ആവേശത്തില്‍ പറഞ്ഞതാണ് എന്നും സുപ്രീം കോടതിയെ ഇതിലേയ്ക്ക് വലിച്ചിഴച്ചത് തെറ്റായി പോയി എന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. താന്‍ പറഞ്ഞ ആ വാചകത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായി രാഹുല്‍ ഗാന്ധി അറിയിച്ചിരുന്നു.

അതേസമയം രാഹുല്‍ ഗാന്ധി ഖേദപ്രകടനം നടത്തിയാല്‍ പോര, നിരുപാധികം മാപ്പ് പറയണം എന്ന് മീനാക്ഷി ലേഖിക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്താഗി വാദിച്ചു. എന്ന ഖേദപ്രകടനത്തിന്റെ അര്‍ത്ഥം നിങ്ങള്‍ക്ക് മനസിലായില്ലെങ്കിലും ഞങ്ങള്‍ക്ക് മനസിലായിട്ടുണ്ട് എന്നായിരുന്നു കോടതിയുടെ പ്രതികരണം. രാഹുല്‍ ഗാന്ധിക്ക് വേണ്ടി കോണ്‍ഗ്രസ് നേതാവായ അഭിഷേക് മനു സിംഗ്‌വിയാണ് ഹാജരായത്. പറഞ്ഞ കാര്യങ്ങൾ ന്യായീകരിക്കാൻ ആണോ ശ്രമിക്കുന്നത് എന്നു കോടതി ഖേദം എന്നു ബ്രാക്കറ്റിൽ എഴുതുന്നതിന്റെ അർത്ഥം എന്താണെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു.

ഒരേ കാര്യം ആവർത്തിക്കുന്ന രണ്ടാമത്തെ സത്യവാങ്മൂലം നൽകിയത് എന്തിനെന്ന് രാഹുലിനോട് കോടതി ചോദിച്ചു. രാഹുൽ ബോധപൂർവം സുപ്രീംകോടതിയുടെ പേരിൽ പരാമർശങ്ങൾ നടത്തിയത് ആണെന്ന് മുകുൾ റോത്തഗി ആരോപിച്ചു. ഖേദം പ്രകടിപ്പിക്കാൻ 22 പേജ് സത്യവാങ്മൂലം എന്തിനെന്ന് കോടതി ചോദിച്ചു. ഖേദം എവിടെയെന്ന് കാണിച്ചു തരാൻ അഭിഭാഷകന് കോടതി നിർദ്ദേശം നൽകി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍