കലോത്സവ വേദിയില്‍ ബിജെപിയുടെ അസഹിഷ്ണുത വിളമ്പുന്ന പിണറായി നിലവാരമില്ലാത്ത രാഷ്ട്രീയം കളിക്കുകയാണെവന്നും സുരേന്ദ്രന് ആരോപിച്ചു
സ്കൂള്‍ കലോത്സവ വേദിയില്‍ ബിജെപിയുടെ അസഹിഷ്ണുതയ്ക്കെതിരെ പ്രസംഗിച്ച മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്. കലോത്സവ വേദിയില്‍ ബിജെപിയുടെ അസഹിഷ്ണുത വിളമ്പുന്ന പിണറായി നിലവാരമില്ലാത്ത രാഷ്ട്രീയം കളിക്കുകയാണെന്നും സുരേന്ദ്രന് ആരോപിച്ചു.
പിണറായിയെ മുണ്ടുടുത്ത മോദിയെന്നല്ല, മുണ്ടുടുത്ത മമതയെന്നാണ് വിളിക്കേണ്ടതെന്നും സുരേന്ദ്രന് കുറ്റപ്പെടുത്തി. തസ്ലീമ നസ്രീന്റെ കാര്യത്തിലും സക്കറിയയുടെ കാര്യത്തിലും ടി പി ശ്രീനിവാസന്റെ കാര്യത്തിലും അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ സഹിഷ്ണുത നാം കണ്ടതാണല്ലോ. ഇന്ത്യടുഡേയുടെ കോണ്‍ക്ലേവില്‍ നിന്ന് പ്രൈമറി സ്കൂള്‍ കുട്ടികളെപ്പോലെ കൊതിക്കെറുവ് കാണിച്ച് ഇറങ്ങിപ്പോയ ആളാണ് പിണറായിയെന്നും സുരേന്ദ്രന് പരിഹസിച്ചു.