UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സുരേഷ് ഗോപി രാജ്യസഭ എംപിയാകും

അഴിമുഖം പ്രതിനിധി

മലയാള ചലച്ചിത്രതാരം സുരേഷ് ഗോപി രാജ്യസഭ അംഗമാകും. കലാകാരന്മാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് സുരേഷ് ഗോപിയെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യുന്നത്. പ്രധാനമന്ത്രിയാണ് സുരേഷ് ഗോപിയുടെ പേര് നിര്‍ദേശിച്ചത്. ഇതു സംബന്ധിച്ച് രാഷ്ട്രപതിയുടെ അംഗീകരം ഉടന്‍ ഇക്കാര്യത്തില്‍ ഉണ്ടാകും. ഇന്നു വൈകിട്ട് പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം ഉണ്ടായത്. ആറുപേരുടെ പേരാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. 

കേരള നിയമസഭയിലേക്ക് മത്സരിക്കുന്നതില്‍ സുരേഷ് ഗോപിയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ സംസ്ഥാന-കേന്ദ്ര നേതാക്കള്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. തിരുവനന്തപുരം സെന്‍ട്രല്‍ സീറ്റ് സുരേഷ് ഗോപിക്കായി ഒഴിച്ചിട്ടിരുന്നു. എന്നാല്‍ മത്സരിക്കാന്‍ ഇല്ലെന്നായിരുന്നു സുരേഷ് എടുത്ത നിലപാട്. എന്നാല്‍ സംസ്ഥാനത്ത് ബിജെപിയുടെ താരപ്രചാരകനാണ് സുരേഷ് ഗോപി. കഴിഞ്ഞാഴ്ച ബിജെപി ദേശീയധ്യക്ഷന്‍ അമിത് ഷാ സുരേഷ് ഗോപിയെ ഡല്‍ഹിയില്‍ കൂടിക്കണ്ട് ചര്‍ച്ച ചെയ്തിരുന്നു. ഒരു മണിക്കൂര്‍ നീണ്ടു നിന്ന കൂടിക്കാഴ്ചയില്‍ സുരേഷ് ഗോപിക്ക് രാജ്യസഭ എം പി സ്ഥാനം വാഗ്ദാനം ചെയ്യപ്പെട്ടതെന്നു കരുതുന്നു. നേരത്തെ ദേശീയ ചലച്ചിത്ര വികസനകോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം സുരേഷ് ഗോപിക്ക് നല്‍കുമെന്ന് പറഞ്ഞു കേട്ടിരുന്നെങ്കിലും പലകാരണങ്ങളാല്‍ അതു നടന്നില്ല. ഇതുമായി ബന്ധപ്പെട്ട് പല ചര്‍ച്ചകള്‍ ഉയരുകയുണ്ടായി. പിന്നീട് ഒരു സ്ഥാനമാനങ്ങളും തനിക്കുവേണ്ടെന്ന നിലപാടിലായിരുന്നു സുരേഷ് ഗോപിക്ക്.

പ്രധാനമന്ത്രി കേരളത്തിന് നല്‍കിയ സമ്മാനം എന്നാണ് പുതിയ തീരുമാനത്തോട് സുരേഷ് ഗോപി പ്രതികരിച്ചത്. സുരേഷ് ഗോപിയെ എം പി ആക്കുന്നതിലൂടെ കേരളത്തില്‍ ബിജെപിയുടെ വേരോട്ടം ശക്തമാക്കുക എന്ന കേന്ദ്ര തീരുമാനത്തിന്റെ ഭാഗമായാണ് ഇതെന്നു രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍