UPDATES

റിപ്പബ്ലിക് ദിനം കഴിഞ്ഞ് എന്നുവേണമെങ്കിലും ബിജെപിയില്‍ ചേരുമെന്ന് സുരേഷ് ഗോപി

അഴിമുഖം പ്രതിനിധി

റിപ്പബ്ലിക് ദിനം കഴിഞ്ഞ് ഏതുദിവസവും താന്‍ ബിജെപിയില്‍ ചേരുമെന്ന് സുരേഷ് ഗോപി. എന്നാല്‍ താന്‍ എപ്പോള്‍ പാര്‍ട്ടിയില്‍ ചേരണമെന്ന് തീരുമാനിക്കുന്നത് മോദിയാണ്. റിപ്പോര്‍ട്ടര്‍ ചാനലിന്റെ ക്ലോസ് എന്‍കൗണ്ടര്‍ എന്ന പരിപാടിയില്‍ പങ്കെടുത്താണ് സുരേഷ് ഗോപി തന്റെ രാഷ്ട്രീയ നിലപാടുകള്‍ വ്യക്തമാക്കിയത്. ബിജെപി പറഞ്ഞാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കും. നിയമസഭയിലേക്കാണോ ലോകസഭയിലേക്കാണോ മത്സരിക്കേണ്ടതെന്ന് പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടത്. സ്ഥാനങ്ങള്‍ ഒരിക്കലും തേടിപ്പോകില്ല, വന്നുചേര്‍ന്നാല്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

വിഴിഞ്ഞം പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്ത് ഉപയോഗിക്കണം. ക്ഷേത്രസ്വത്ത് ഗ്യാരണ്ടിയാക്കി ബാങ്കില്‍ നിന്ന് വായ്പ്പ എടുക്കണം. 7500 കോടി മുടക്കിയാല്‍ വിഴിഞ്ഞം പദ്ധതി യാഥാര്‍ത്ഥ്യമാക്കാം. അങ്ങനെ വന്നാല്‍ തുറമുഖത്തിന് ശ്രീപത്മനാഭന്റെ പേര് നല്‍കണം. ഹിന്ദുക്കള്‍ മുന്നിട്ടിറങ്ങണം എന്നു പറഞ്ഞത് ഈ അര്‍ത്ഥത്തിലാണ്. എന്നാല്‍ അതിന്റെ പേരില്‍ മനസ്സ് വേദനിപ്പിക്കുന്ന വിമര്‍ശനങ്ങളാണ് ഉണ്ടായത്. ഇനി ഹിന്ദുക്കളുടെ എതിര്‍പ്പുകൂടി വരുത്തിവയ്ക്കാന്‍ താല്‍പര്യമില്ല. അതുകൊണ്ട് ഇത്തരം പ്രസ്താവനകള്‍ ആവര്‍ത്തിക്കില്ല.

നെടുമ്പാശേരി വിമാനത്താവള മോഡലില്‍ വിഴിഞ്ഞം പദ്ധതിയുും നടപ്പിലാക്കണം. സ്വകാര്യനിക്ഷേപം ഉണ്ടെങ്കില്‍ തന്റെ വീടുവിറ്റും പണം നിക്ഷേപിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍