UPDATES

സുരേഷ് ഗോപി ദേശീയ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനാകും

അഴിമുഖം പ്രതിനിധി

മലയാളത്തിന്റെ സൂപ്പര്‍താരവും മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ജേതാവുമായ സുരേഷ് ഗോപി ദേശീയ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനാകും. ഇതു സംബന്ധിച്ച ഉറപ്പ് താരത്തിന് കേന്ദ്രത്തില്‍ നിന്ന് ലഭിച്ചതായാണ് അറിയുന്നത്. തീരുമാനം ഇന്നു തന്നെയുണ്ടാകുമെന്നും അറിയുന്നു. ആദ്യമായിട്ടാണ് ഒരു മലയാളി ഈ സ്ഥാനത്തേക്ക് എത്തുന്നത്.

ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രിമാരായ അരുണ്‍ ജയ്റ്റ്‌ലി, രാജ്യവര്‍ധന്‍ സിംഗ് രാത്തോഡ് എന്നിവരുമായി സുരേഷ് ഗോപി ചര്‍ച്ച നടത്തിയിരുന്നു.

1975 ല്‍ സ്ഥാപിതമായ എന്‍എഫ്ഡിസി രാജ്യത്തെ സിനിമാരംഗത്തിന്റെ വളര്‍ച്ചയ്ക്കായാണ് പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കാനായി വിദേശചിത്രങ്ങള്‍ സ്‌ക്രീനിംഗ് നടത്തുന്നതും വിദേശത്തേക്ക് ഇന്ത്യഭാഷ ചിത്രങ്ങള്‍ അയക്കുന്നതും എന്‍എഫ്ഡിസിയാണ്. ദേശീയ ചലത്രോത്സവത്തിന്റെ സംഘാടനത്തിനൊപ്പം ചലച്ചിത്രനിര്‍മാണം നടത്തുകയും നിര്‍മാണത്തിനാവശ്യമായ സാമ്പത്തികസഹായം നല്‍കുന്നതുമൊക്കെ എന്‍എഫ്ഡിസി ചെയ്തുവരുന്ന ചുമതലകളാണ്.

ബിജെപി അംഗമായ സുരേഷ്‌ഗോപി പ്രധാനമന്ത്രി മോദിയുമായും ഉയര്‍ന്ന ബിജെപി നേതാക്കളുമായും അടുത്തബന്ധം പുലര്‍ത്തുന്ന വ്യക്തിയാണ്. കേന്ദ്രത്തില്‍ ഏതെങ്കിലുമൊരു ഉന്നത പദവി അദ്ദേഹത്തെ തേടിയെത്തുമെന്ന സുചനയും ശക്തമായിരുന്നു. കേന്ദ്ര സഹമന്ത്രിക്ക് തുല്യമായ പദവിയാണ് എന്‍എഫ്ഡിസി ചെയര്‍മാന്റേത്. അതിനാല്‍ അര്‍ഹമായ പരിഗണന തന്നെയാണ് സുരേഷ് ഗോപിക്ക് ബിജെപി ഗവണ്‍മെന്റ് നല്‍കുന്നത

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍