UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രാഷ്ട്രപതിയുടെ അംഗീകാരം; സുരേഷ് ഗോപി രാജ്യസഭ എംപി

അഴിമുഖം പ്രതിനിധി

രാജ്യസഭയിലേക്ക് കേന്ദ്രസര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്ത ആറുപേരുടെയും അംഗത്വത്തിന് രാഷ്ട്രപതിയുടെ അംഗീകാരം. മലയാള ചലച്ചിത്ര താരം സുരേഷ് ഗോപി, മുന്‍ ക്രിക്കറ്റ് താരം നവജ്യോത് സിംഗ് സിദ്ദു, ബോക്‌സിംഗ് താരം മേരി കോം, ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി, സാമ്പത്തിക വിദഗ്ധന്‍ നരേന്ദ്ര ജാദവ്, മാധ്യമപ്രവര്‍ത്തകന്‍ സ്വപന്‍ ഗുപ്ത എന്നിവരുടെ സഭാംഗത്വത്തിനാണ് രാഷ്ട്രപതിയുടെ അംഗീകാരം കിട്ടിയത്. കഴിഞ്ഞ ദിവസമാണ് ആറുപേരുടെയും പേരുകള്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകാരത്തിനായി രാഷ്ട്രപതിക്ക് അയച്ചത്.

കേരളത്തില്‍ നിന്നും നിര്‍ദേശം ചെയ്യപ്പെട്ട സുരേഷ് ഗോപിയെ കലാകാരന്മാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് രാജ്യസഭയിലേക്കി നിര്‍ദേശിച്ചത്. പ്രധാനമന്ത്രിയുടെ താതപര്യപ്രകാരമാണ് സുരേഷ് ഗോപിയുടെ പേര് ഉള്‍പ്പെടുത്തിയത്. ഇതോടെ കേരളത്തില്‍ നിന്നും ബിജെപിയുടെ ആദ്യത്തെ രാജ്യസഭ അംഗമെന്ന ചരിത്രനേട്ടമാണ് സുരേഷ് ഗോപി അര്‍ഹനായിരിക്കുന്നത്.

ആശ്രിതര്‍ക്ക് സമ്മാനം കിട്ടുന്ന കാലത്ത് നിങ്ങളാരാകും; സുരേഷ് ഗോപിയോ റിമ കല്ലിങ്കലോ ?

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍