UPDATES

കായികം

സുരേഷ് റെയ്‌നയ്ക്കു ക്രിക്കറ്റ് മടുത്തു, കുടുംബം മതി

ബിസിസിഐ കരാര്‍ പട്ടികയില്‍ നിന്നും റെയ്‌നയെ ഒഴിവാക്കിയതിനു പിന്നാലെയാണു മുന്‍ കോച്ചിന്റെ വെളിപ്പെടുത്തല്‍

 

കളിക്കാരുടെ പുതിക്കിയ കാരാര്‍ പട്ടിക ബിസിസി ഐ പ്രഖ്യാപിച്ചപ്പോള്‍ എല്ലാവരെയും അത്ഭുതപ്പെടുത്തിയ ഒരു ഒഴിവാക്കല്‍ അതിലുണ്ടായിരുന്നു. സുരേഷ റെയ്‌നയാണ് പട്ടികയില്‍ തന്റെ അസാന്നിധ്യംകൊണ്ട് ശ്രദ്ധേയനായ താരം. ബിസിസി ഐയുടെ ബി ഗ്രേഡ് പട്ടികയില്‍ ഒരുകാലത്ത് ഉണ്ടായിരുന്ന റെയ്‌നയെ ഇപ്പോള്‍ കരാറില്‍ നിന്നും ഒഴിവാക്കുകയാണു ബിസിസിഐ ചെയ്തിരിക്കുന്നത്.

റെയ്‌നയെ ഒഴിവാക്കിയതിന പിന്നില്‍ എന്താണു കാരണമെന്നു ബിസിസിഐ വ്യക്തമാക്കിയിട്ടില്ലെങ്കിലും ഉത്തര്‍പ്രദേശിന്റെ മുന്‍ രഞ്ജി ട്രോഫി കോച്ച് പറയുന്നത് ക്രിക്കറ്റിനോടുള്ള താത്പര്യം സുരേഷ് റെയ്‌നയ്ക്കു നഷ്ടമായി എന്നാണ്. 30കാരനായ റെയ്‌ന പൂര്‍ണമായി കുടുംബജീവിതം ആഗ്രഹിക്കുന്നതാണ് അദ്ദേഹത്തിനു കളിക്കളത്തിലേക്കു തിരിച്ചു വരാനുള്ള ആഗ്രഹം നഷ്ടപ്പെടുത്താന്‍ കാരണമെന്നും കോച്ച് പറയുന്നു.

വിവാഹത്തിനുശേഷം അദ്ദേഹത്തിന്റെ പരിഗണനകളില്‍ സാരമായ മാറ്റം വന്നിട്ടുണ്ട്. ക്രിക്കറ്റിലുള്ള ശ്രദ്ധ അദ്ദേഹത്തിനു നഷ്ടമായി. റെയ്‌ന ഇപ്പോളൊരു മടിയനായ ക്രിക്കറ്ററായിരിക്കുന്നു. ഈ സീസണില്‍ വെറും മൂന്നു മാച്ചുകളാണ് അദ്ദേഹം രഞ്ജി ട്രോഫിയില്‍ കളിച്ചത്. മുഷ്താഖ് അലി ട്രോഫിയിലും വിജയ് ഹസാരെ ടൂര്‍ണമെന്റിലും കളിക്കാന്‍ അദ്ദേഹം താത്പര്യപ്പെട്ടില്ല.


ടീം ഇന്ത്യയുടെ ഏകദിന ടീമിലോ ടെസ്റ്റ് സ്‌ക്വാഡിലോ തിരിച്ചെത്തുക എന്നതും സുരേഷ് റെയ്‌നയെ സംബന്ധിച്ച് വളരെ സാധ്യത കുറഞ്ഞ കാര്യമാണെന്നും പേരുവെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഈ കോച്ച് ചൂണ്ടിക്കാട്ടുന്നു. നിരവധി യുവതാരങ്ങളാണ് ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കാനായി മത്സരിക്കുന്നത്. അവര്‍ക്കിടയില്‍ റെയ്‌നയുടെ സ്ഥാനത്തിന് ഒട്ടും ഉറപ്പില്ല. ട്വന്റി-20യില്‍ കളിക്കാന്‍ മാത്രമാണ് റെയ്‌നക്കു താത്പര്യം. പക്ഷേ ഐപിഎല്ലില്‍ അവന്റെ പ്രകടനം എങ്ങനെ ആയിരിക്കും എന്നതിനെ മാത്രം ആശ്രയിച്ചാണ് ഇന്ത്യന്‍ ടീമിന്റെ ട്വന്റി-20 സ്‌ക്വാഡിലും റെയ്‌നയ്ക്ക് സ്ഥാനം കിട്ടുന്നത്.

ഗുജറാത്ത് ലയണ്‍സിന്റെ താരമായാണ് ഐപിഎല്ലില്‍ റെയ്‌ന കളിക്കുന്നത്. ഇംഗ്ലണ്ടിനെതിരേ ഈ വര്‍ഷം നടന്ന ട്വന്റി-20 പരമ്പരയില്‍ റെയ്‌ന കളിച്ചിരുന്നു. അതേസമയം 2015 മുതല്‍ ഏകദിന,ടെസ്റ്റ് ടീമുകളില്‍ നിന്നും സുരേഷ് റെയ്‌ന പുറത്താണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍