UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വ്യാജ വാഹന രജിസ്‌ട്രേഷന്‍; അറസ്റ്റില്‍ നിന്നും രക്ഷപ്പെടാന്‍ സുരേഷ്ഗോപിയുടെ ശ്രമം

ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

പോണ്ടിച്ചേരി വ്യാജ വാഹന രജിസ്‌ട്രേഷന്‍ കേസില്‍ സുരേഷ്‌‌‌ഗോപി എംപി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ആഡംബര കാര്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്‌ത് നികുതിയിനത്തില്‍ വന്‍ തുക വെട്ടിച്ചെന്നാണ് കേസ്. ക്രൈം ബ്രാഞ്ചാണ് കേസെടുത്തത്.

പുതുച്ചേരിയില്‍ തനിക്ക് ഫ്ലാറ്റ് ഉണ്ടെന്നായിരുന്നു സുരേഷ് ഗോപി അറിയിച്ചിരുന്നത്. പുതുച്ചേരിയിലെ എല്ലൈപിള്ളചാവടി എന്ന സ്ഥലത്ത് കാര്‍ത്തിക് അപ്പാര്‍ട്ട്‌മെന്റ്- 3 സി.എ എന്ന വിലാസത്തിലാണ് സുരേഷ്‌ഗോപി രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ ഈ പേരില്‍ അവിടെ അപ്പാര്‍ട്ട്‌മെന്റില്ലെന്ന് വാര്‍ത്ത പുറത്തുവന്നിരുന്നു.

കോടികള്‍ പ്രതിഫലം വാങ്ങുന്ന താരങ്ങള്‍ ലക്ഷങ്ങള്‍ വെട്ടിക്കുന്നതിലെ ഉളുപ്പില്ലായ്മ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍