UPDATES

ഇന്ത്യ മിന്നലാക്രമണം നടത്തിയെന്നത് നുണക്കഥയാണെന്നു പാക് സൈന്യം

അഴിമുഖം പ്രതിനിധി

പാക് അധിനിവേശ കശ്മീരില്‍ ആക്രമണം നടത്തിയെന്ന ഇന്ത്യയുടെ അവകാശവാദം നുണയാണെന്നു പാക് സൈന്യം. ഇത്തരത്തിലുള്ള ആക്രമണം നടന്നിട്ടില്ലെന്നാണ് അവര്‍ പറയുന്നത്. അതേസമയം തങ്ങളുടെ രണ്ടു സൈനികരെ ഇന്ത്യ വധിച്ചതായും പറയുന്നു.

ഇന്ത്യ പറയുന്നത് നുണയാണ്. നിയന്ത്രണരേഖ ലംഘിച്ചുള്ള വെടിവയ്പ്പിനെ ന്യായീകരിക്കുന്ന തരത്തിലുള്ള മീഡിയ ഹൈപ്പ് സൃഷ്ടിക്കാനുള്ള തന്ത്രമാണ് ഇന്ത്യ പയറ്റുന്നതെന്നാണു പാക് സൈന്യത്തിന്റെ വാര്‍ത്താവിഭാഗം പറയുന്നത്. അതിര്‍ത്തു കടന്നുള്ള മിന്നലാക്രമണം അവര്‍ സൃഷ്ടിച്ചെടുത്ത കഥമാത്രമാണ്. പാകിസ്താന്റെ മണ്ണില്‍ കടന്ന് അത്തരത്തില്‍ ഏതെങ്കിലും ആക്രമണം നടത്തിയാല്‍ അതിനുള്ള തക്ക മറുപടി ഇന്ത്യക്ക് കിട്ടിയിരിക്കുമെന്നും പാക് സൈന്യം പറയുന്നു.

ഇന്നലെ രാത്രിയോടെ പാക് അധിനിവേശകശ്മീരിലെ ഭീകരവാദകേന്ദ്രങ്ങളില്‍ സൈന്യം മിന്നലാക്രമണം നടത്തിയെന്നും നിരവധി ഭീകരകേന്ദ്രങ്ങള്‍ തകര്‍ക്കുകയും ആയുധങ്ങള്‍ പിടിച്ചെടുക്കുകയും ചില ഭീകരരെ വധിക്കുകയും ചെയ്തതായി അല്‍പ്പം മുമ്പാണ് ഇന്ത്യന്‍ സൈന്യത്തിന്റെ മിലട്ടി ഓപ്പേറഷന്‍ ഡയറകടര്‍ ജനറല്‍ രണ്‍ബീര്‍ സിംഗ് വാര്‍ത്ത സമ്മേളനത്തില്‍ വെളിപ്പെടുത്തിയത്. അതിര്‍ത്തി കടന്നു നടത്തിയ ആക്രമണത്തെ കുറിച്ച് പാകിസ്താനെ അറിയിച്ചിട്ടുണ്ടെന്നും സൈന്യം വ്യക്തമാക്കിയിരുന്നു. ഇന്ത്യയുടെ നടപടിയെ അപലപിച്ചു കൊണ്ട് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് രംഗത്തുവരികയും ഉണ്ടായി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍