UPDATES

മിന്നാലാക്രമണം: പഞ്ചാബ് അതിര്‍ത്തിയിലെ ഗ്രാമീണരെ ഒഴിപ്പിക്കുന്നു

അഴിമുഖം പ്രതിനിധി

ഇന്ത്യയുടെ പാക് അധിനിവേശകശ്മീരിലെ മിന്നാലാക്രമണത്തെ തുടര്‍ന്ന് പഞ്ചാബ് അതിര്‍ത്തിയിലെ ഗ്രാമീണരെ ഒഴിപ്പിക്കുന്നു. പഞ്ചാബിലെ നിയന്ത്രണ രേഖയുടെ അടുത്ത് 10 കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്ന ഗ്രാമീണരെയാണ് ഒഴിപ്പിക്കുന്നത്. മിന്നാലാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ അതിര്‍ത്തി രക്ഷാ സേനാംഗങ്ങളെയും കൂടുതല്‍ പട്ടാളക്കാരെയും നിയന്ത്രണ രേഖയില്‍ വിന്യസിച്ചിട്ടുണ്ട്.

അതിര്‍ത്തി പ്രദേശ് കിടക്കുന്ന ഗ്രാമീണരെ ഒഴിപ്പിക്കുകയാണെന്ന് ജില്ലാഭരണകൂടം മാധ്യമങ്ങളോട് സ്ഥരീകരിച്ചു. അമൃതസര്‍ ഡിസ്ട്രിക്ട് കമ്മീഷണര്‍ വരുണ്‍ റൂജം ഗ്രാമീണരെ ഒഴിപ്പിക്കുന്ന നടപടികളെക്കുറിച്ച് സംസാരിച്ചു. അതിര്‍ത്തിയിലെ ഗ്രാമീണരെ പ്രാദേശിക ഉദ്യോഗസ്ഥര്‍ മുഖേനെ വിവരങ്ങള്‍ അറിയിച്ചിട്ടുണ്ടെന്നും എത്രയും പെട്ടെന്ന് നടപടികള്‍ പൂര്‍ത്തികരിക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നതെന്നും വരുണ്‍ റൂജം പറഞ്ഞു.

ഇന്നലെ രാത്രിയോടെ പാക് അധിനിവേശകശ്മീരിലെ ഭീകരവാദകേന്ദ്രങ്ങളില്‍ സൈന്യം മിന്നലാക്രമണം നടത്തിയെന്നും നിരവധി ഭീകരകേന്ദ്രങ്ങള്‍ തകര്‍ക്കുകയും ആയുധങ്ങള്‍ പിടിച്ചെടുക്കുകയും ചില ഭീകരരെ വധിക്കുകയും ചെയ്തതായി ഇന്ന് ഉച്ചയോടെ ഇന്ത്യന്‍ സൈന്യത്തിന്റെ മിലട്ടറി ഓപ്പേറഷന്‍ ഡയറകടര്‍ ജനറല്‍ രണ്‍ബീര്‍ സിംഗ് വാര്‍ത്ത സമ്മേളനത്തില്‍ വെളിപ്പെടുത്തിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍